കഥയുടെ കുലപതിക്ക് 97-ാം പിറന്നാൾ; ജന്മദിനാശംസകൾ നേർന്ന് കോൺഗ്രസ് നേതാക്കൾ

ടി പത്മനാഭന്റെ സന്തതസഹചാരികളായ രാമചന്ദ്രനും പത്മാവതിയും ചടങ്ങിൽ സന്നിഹിതരായിരുന്നു
T Padmanabhan 97th birthday
T Padmanabhan 97th birthday
Edited By:
Updated on: 
1 min read

കണ്ണൂർ: 97-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി. പത്മനാഭന് ജന്മദിനാശംസകൾ നേരാൻ കോൺഗ്രസ് നേതാക്കൾ പള്ളിക്കുന്നിലെ വസതിയിലെത്തി. ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്, ടിഒമോഹനൻ എംഎൽഎ, ഡിസിസി ട്രഷറർ കെ പ്രമോദ് എന്നിവരാണ് അദ്ദേഹത്തെ സന്ദർശിച്ച് ആശംസകൾ അറിയിച്ചത്.

ജന്മദിന കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും നേതാക്കൾ ആഘോഷത്തിൽ പങ്കുചേർന്നു. ടി പത്മനാഭന്റെ സന്തതസഹചാരികളായ രാമചന്ദ്രനും പത്മാവതിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈ വർഷവും ടി. പത്മനാഭന്റെ ഔദ്യോഗിക ജന്മദിനാഘോഷങ്ങൾ പയ്യന്നൂർ പോത്താങ്കണ്ടത്തെ ആനന്ദഭവനിലാണ് വിവിധ സാംസ്കാരിക പരിപാടികളോടെ നടക്കുന്നത്.

Summary

Congress leaders, including DCC President Adv. Martin George and MLA T.O. Mohanan, visited renowned Malayalam writer T. Padmanabhan at his residence in Pallikunnu, Kannur, to extend warm wishes on his 97th birthday and celebrated by cutting a cake.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER