'ഭരണമില്ലാത്തതുകൊണ്ട് നിഷ്പ്രയാസം ഇല്ലാതാക്കാനാവും'; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‌ വധഭീഷണി

ഭീഷണി സന്ദേശം വന്ന ഫോണ്‍ നമ്പര്‍ സഹിതമാണ് പരാതി നല്‍കിയത്
farseen majeed
ഫര്‍സീന്‍ മജീദ്‌
Updated on
1 min read

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിന് വധഭീഷണി മുഴക്കി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന് പരാതി നല്‍കി. 'കൊല്ലപ്പെട്ട എടയന്നൂര്‍ ഷുഹൈബിന്റെ ഗതി നിനക്കും വരും. ഭരണമില്ലാത്തതുകൊണ്ട് നിഷ്പ്രയാസം നിന്നെ ഇല്ലാതാക്കാനാവും' -എന്നിങ്ങനെയാണ് കത്തിലുള്ളത്. ഭീഷണി സന്ദേശം വന്ന ഫോണ്‍ നമ്പര്‍ സഹിതമാണ് ഫര്‍സീന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫര്‍സീന്‍ ഉള്‍പ്പെടെയുള്ളവര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഈ കേസില്‍ പ്രതിയായ ഫര്‍സീന്‍ വിമാനത്തില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചതായി ആരോപിച്ചു മുന്‍ മന്ത്രി ഇപി ജയരാജനും പിണറായി വിജയന്റെ മുന്‍ ഗണ്‍മാനുമെതിരെ മൊഴി നല്‍കിയിരുന്നു ഇതിന്റെ വൈരാഗ്യത്തില്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് ഫര്‍സിന്റെ പരാതി.

പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മട്ടന്നൂര്‍ സ്വദേശിയാണ് അധ്യാപകനായ ഫര്‍സീന്‍ മജീദ്. നേരത്തെ സിപിഎം - കോണ്‍ഗ്രസ് രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഫര്‍സീനെതിരെ വധഭീഷണിയുണ്ടായിരുന്നു ഏറെക്കാലം പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതാക്കളിലൊരാളാണ്. പിണറായി വിജയനെതിരെ വിമാനത്തില്‍ കരിങ്കൊടി കാണിച്ച കേസില്‍ ഉള്‍പ്പെടെ പ്രതിയായ തിനെതുടര്‍ന്ന് ഫര്‍സീനെതിരെ കാപ്പ ചുമത്താനുള്ള നീക്കവും നടന്നിരുന്നു.

farseen majeed
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ നീക്കം; അദാനി മാനേജ്‌മെന്റിനെ നേരിട്ട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
farseen majeed
വെടിക്കെട്ടിന് മാറ്റിവെച്ച പണം കൊണ്ട് വയോധികര്‍ക്ക് വീട്; ചന്ദനപ്പള്ളി ഇടവകയെ അഭിനന്ദിച്ച് സഭാധ്യക്ഷന്‍
farseen majeed
'നോ ഐഡി നോ എന്‍ട്രി', മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി കര്‍ശനമാക്കുന്നു; രേഖ ഹാജരാക്കണം
Summary

Death threat against Youth Congress leader Farseen Majeed; complaint filed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com