സെൻസസ് 2027: പൗരന്മാർക്ക് സ്വന്തമായി വിവരങ്ങൾ പോർട്ടലിൽ നൽകാം; സെൽഫ് എന്യുമറേഷൻ ജൂൺ 16 മുതൽ

സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന ജനങ്ങളുടെ ഡാറ്റ അതീവ രഹസ്യസ്വഭാവമുള്ളതായിരിക്കും. ഈ വിവരങ്ങൾ വിവരാവകാശ അപേക്ഷ പ്രകാരമോ, ഇന്ത്യൻ എവിഡൻസ് ആക്റ്റ് ഉൾപ്പെടെയുള്ള മറ്റ് ഒരു നിയമപ്രകാരമോ ആർക്കും തന്നെ ലഭ്യമാകില്ലെന്ന് അധികൃതർ
census 2027 self enumeration
census 2027
Updated on
2 min read

കണ്ണൂർ: രാജ്യത്തെ സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ നടപടികൾക്കുള്ള തീയതികൾ പ്രഖ്യാപിച്ചു. പൗരന്മാർക്ക് ജൂൺ 16 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ ഔദ്യോഗിക പോർട്ടൽ വഴി സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം. സെൽഫ് എന്യുമറേഷന്റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക പോർട്ടലിൽ (https://se.census.gov.in/) കയറി പൗരന്മാർ ആകെ 34 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് നൽകേണ്ടത്.

census 2027 self enumeration
വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

പോർട്ടലിൽ വിവരങ്ങൾ നൽകി കഴിയുമ്പോൾ പൊതുജനങ്ങൾക്ക് ഒരു പ്രത്യേക നമ്പർ ലഭിക്കും. പിന്നീട് ഔദ്യോഗിക സെൻസസ് നടപടികളുടെ ഭാഗമായി എന്യൂമറേറ്റർ വീടുകളിൽ എത്തുമ്പോൾ ഈ നമ്പർ അവർക്ക് കൈമാറി വിവരങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ അത്രയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വീണ്ടും നൽകേണ്ടി വരില്ല. എന്യൂമറേറ്റർമാർ എച്ച്.എൽ.ഒ. (HLO) ആപ്പ് വഴിയാണ് ഈ വിവരങ്ങൾ നേരിട്ട് അപ്‌ലോഡ് ചെയ്യുക. ഇനി ഏതെങ്കിലും സാഹചര്യത്തിൽ പോർട്ടലിൽ നേരത്തെ കൊടുത്ത ഉത്തരങ്ങളിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ എന്യൂമറേറ്റർക്ക് മുന്നിൽ അത് തിരുത്തി നൽകാനുള്ള സൗകര്യവും പൊതുജനങ്ങൾക്ക് ഉണ്ടായിരിക്കും.

census 2027 self enumeration
തളിപ്പറമ്പില്‍ വന്‍ എംഡിഎംഎ വേട്ട; പൊലീസ് മിന്നല്‍ റെയ്ഡില്‍ യുവാവ് അറസ്റ്റില്‍

ഇതിനുശേഷമുള്ള സെൻസസിന്റെ ഒന്നാം ഘട്ടം ജൂലൈ ഒന്ന് മുതൽ ജൂലൈ 30 വരെയാണ് നടക്കുക. ഈ ഘട്ടത്തിലാണ് ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകൾ കൃത്യമായി നിർണ്ണയിക്കുന്നത്. തുടർന്ന് ജനസംഖ്യ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കുന്ന രണ്ടാം ഘട്ടം 2027 ഫെബ്രുവരി മാസത്തിൽ ആരംഭിക്കും. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തേതും രാജ്യത്തെ ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസുമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

census 2027 self enumeration
പാലപ്പറമ്പിലെ മാലിന്യമല ഇല്ലാതാകുന്നു; ലോകബാങ്ക് ധനസഹായത്തോടെയുള്ള ബയോമൈനിംഗ് പദ്ധതി 70 ശതമാനം പൂർത്തിയായി

സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന ജനങ്ങളുടെ ഡാറ്റ അതീവ രഹസ്യസ്വഭാവമുള്ളതായിരിക്കും. ഈ വിവരങ്ങൾ വിവരാവകാശ അപേക്ഷ പ്രകാരമോ, ഇന്ത്യൻ എവിഡൻസ് ആക്റ്റ് ഉൾപ്പെടെയുള്ള മറ്റ് ഒരു നിയമപ്രകാരമോ ആർക്കും തന്നെ ലഭ്യമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലകളിൽ ജില്ലാ കളക്ടറാണ് പ്രിൻസിപ്പൽ സെൻസസ് ഓഫീസറായി പ്രവർത്തിക്കുക. ഇതിന് കീഴിൽ എ.ഡി.എം. ജില്ലാ സെൻസസ് ഓഫീസറായും അഡീഷണൽ/ഡെപ്യൂട്ടി സെൻസസ് ഓഫീസർമാർ, സബ്ഡിവിഷൻ സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, എന്യുമറേറ്റർമാർ, സൂപ്പർവൈസർമാർ എന്നിവരും വിപുലമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഭാരത സെൻസസ് 2027 ന്റെ ഭാഗമായി ഫീൽഡ് ലെവൽ പരിശീലകർക്കുള്ള പ്രത്യേക പരിശീലന പരിപാടികൾ ഇപ്പോൾ ജില്ലയിൽ പൂർത്തിയായിട്ടുണ്ട്.

Summary

The self-enumeration phase for the Digital Census 2027 will be open from June 16 to June 30, allowing citizens to fill out 34 mandatory questions on the official portal, which will generate a confirmation number for the door-to-door verification phase starting with house listing in July.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com