കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

ബാങ്ക് മാനേജറുടെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു
currency notes
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ എട്ട് കള്ള നോട്ടുകള്‍ പിടികൂടി. 500 രൂപയുടെ എട്ട് കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ ബാങ്ക് മാനേജറുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. മേയ് 29ന് കണ്ണൂര്‍ കെവിആര്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഏച്ചൂര്‍ സ്വദേശിനി നിക്ഷേപിച്ച നോട്ട് കെട്ടില്‍ നിന്നാണ് അഞ്ഞൂറ് രൂപയുടെ വ്യാജ കറന്‍സികള്‍ കണ്ടെത്തിയത്. സേവിങ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കാനായി കൊണ്ടുവന്ന 4,26,000 രൂപയില്‍ നിന്നാണ് എട്ട് വ്യാജ കറന്‍സികള്‍ കണ്ടെടുത്തത്. ഇവ പോലീസിന് കൈമാറി.

currency notes
മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടില്ല; പാലക്കാട് മെഡിക്കല്‍ കോളജില്‍ ശമ്പളം മുടങ്ങി

ഏറെനാളുകള്‍ക്ക് ശേഷമാണ് വീണ്ടും കണ്ണൂരില്‍ കള്ളനോട്ട് കണ്ടെത്തുന്നത്. നിക്ഷേപിച്ച സ്ത്രീക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആരെങ്കിലും കൈമാറിയ പണം ബാങ്കില്‍ നിക്ഷേപിച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവര്‍ക്ക് പണം കൈമാറിയ ആളെ ഉള്‍പ്പെടെ പ്രതിയാക്കി നോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു.

Summary

Fake notes found in money deposited in a private bank in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com