'ഹലാൽ ഫായിദ' തട്ടിപ്പ്: സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ സുധാകരൻ എംപി

കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തി സ്ഥാപനം പൂട്ടിയെന്ന് ആരോപണം
Halal Fayida Cooperative Society Fraud K Sudhakaran MP Complaint Union Home Minister Amit Shah Central Agency Probe
Halal Faidah office| Kannur
Edited By:
Updated on
1 min read

കണ്ണൂർ: സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിച്ച് കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തി അടച്ചുപൂട്ടിയ 'ഹലാൽ ഫായിദ' സഹകരണ സംഘം തട്ടിപ്പ് കേസിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എംപി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.

സഹകരണ വകുപ്പിന്റെ നിയമങ്ങളോ നിബന്ധനകളോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ സ്വീകരിച്ച ശേഷം 2023 ഡിസംബറിൽ സ്ഥാപനം പെട്ടെന്ന് പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. മുൻ ഡിവൈഎഫ്ഐ നേതാവും സൊസൈറ്റി പ്രസിഡന്റുമായ എംഷാജറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിക്ഷേപകരെ കബളിപ്പിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.

സ്ഥാപനത്തിന്റെ മറവിൽ നടന്ന കോടികളുടെ സാമ്പത്തിക തിരിമറികളെക്കുറിച്ചും, തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചും കേന്ദ്ര ഏജൻസികളെക്കൊണ്ട് നിഷ്പക്ഷമായ സമഗ്രാന്വേഷണം നടത്തണമെന്നും നിക്ഷേപം നഷ്ടപ്പെട്ട സാധാരണക്കാരായ ഇരകൾക്ക് പണം തിരികെ ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

Halal Fayida Cooperative Society Fraud K Sudhakaran MP Complaint Union Home Minister Amit Shah Central Agency Probe
കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല, അന്വേഷണത്തിന് എസ്‌ഐടി
Halal Fayida Cooperative Society Fraud K Sudhakaran MP Complaint Union Home Minister Amit Shah Central Agency Probe
ഓണത്തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ കർശന ട്രാഫിക്-പാർക്കിംഗ് പരിഷ്കാരം; മൾട്ടിലെവൽ കാർ പാർക്കിംഗിൽ ആഗസ്റ്റ് 31 വരെ സൗജന്യം
Halal Fayida Cooperative Society Fraud K Sudhakaran MP Complaint Union Home Minister Amit Shah Central Agency Probe
‘മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ പറഞ്ഞു’; ഇരട്ടക്കൊലപാതകത്തിൽ മകന്റെ വിചിത്രമൊഴി
Summary

Congress Working Committee (CWC) member and MP K. Sudhakaran has submitted a formal complaint to the Union Home Minister, demanding a central agency probe into the alleged role of CPM and DYFI leaders in the multi-crore 'Halal Fayida' cooperative society fraud.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

DYFI.
k k ragesh
YM Protest Palakkad.
G Sudhakaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com