

കണ്ണൂര്‍: വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടിപി മുരളിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദ്യാഗാര്‍ഥികളെ തട്ടിപ്പിനിരയാക്കിയെന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.
കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി എന്നിവരുടെ പരാതിയിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഉദ്യോഗാര്‍ത്ഥികളായ അഞ്ച് പേരെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. ഇവരില്‍ നിന്ന് പത്ത് ലക്ഷം രൂപയോളം മുരളി കൈക്കലാക്കിയെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സൂചന. അത്താഴക്കുന്ന്, തളിപ്പറമ്പ് സ്വദേശികളാണ് തട്ടിപ്പിനിരയായത് ഇവര്‍ക്ക് നിയമനക്കത്തും നല്‍കിയിരുന്നു. വിശ്വാസം പിടിച്ചു പറ്റാന്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്കുള്ള യൂണിഫോം ഉള്‍പ്പെടെ നല്‍കുകയും ചെയ്തു. തട്ടിപ്പ് പുറത്തുവന്നതോടെ അടുത്ത ഞായറാഴ്ച പണം തിരിച്ചു നല്‍കാമെന്ന് ഇയാള്‍ ഉറപ്പു നല്‍കി. ഡിസിസി ഓഫിസിന്റെ സീല്‍ തന്നെയാണ് തട്ടിപ്പിന് ഉപയോഗിച്ചത്.
തളിപ്പറമ്പില്‍ തട്ടിപ്പിനിരയായ മറ്റൊരു വ്യക്തിക്ക് വ്യാജ സീലുകള്‍ പതിച്ച ലെറ്ററില്‍ ചുവപ്പ്, പച്ച മഷികള്‍ ഉപയോഗിച്ച് എഴുതി ഔദ്യോഗികമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ വിശ്വാസം നേടിയെടുക്കാനും ശ്രമം നടത്തിയിട്ടുണ്ട്. വ്യാജസീലുകളുണ്ടാക്കി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്ന് മുരളിക്കെതിരെ പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു. ലക്ഷങ്ങള്‍ തട്ടിയ പകല്‍ മാന്യനെ നാടുകടത്തണമെന്നാവശ്യപ്പെട്ടാണ് അത്താഴക്കുന്നിലും പരിസര പ്രദേശങ്ങളിലും വ്യാപക പോസ്റ്റര്‍ പ്രചരണം നടന്നത്.
Job fraud: accused consumes poison, hospitalized
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates