കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥന് തടവുകാരുടെ ക്രൂരമർദ്ദനം; മൂന്ന് പേർക്കെതിരെ കേസ്

ജയിലറുടെ നിർദ്ദേശം അനുസരിക്കാതെ പ്രകോപനം; ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് മർദ്ദിച്ചു
കണ്ണൂർ സെൻട്രൽ ജയിൽ
കണ്ണൂർ സെൻട്രൽ ജയിൽ
Edited By:
Updated on
1 min read

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തടവുകാർ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ജയിലിലെ അന്തേവാസികളായ മൂന്ന് തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. തടവുകാരായ വിഷ്ണു, ആദർശ്, ബ്രഹ്മജിത്ത് എന്നിവർക്കെതിരെയാണ് ജയിൽ ഉദ്യോഗസ്ഥന്റെ പരാതിയിൽ കേസെടുത്തിട്ടുള്ളത്. ജയിൽ ഉദ്യോഗസ്ഥനായ സെയ്ദലി അജ്സലിനാണ് തടവുകാരുടെ മർദ്ദനമേറ്റത്. ജയിലർ നൽകിയ ഔദ്യോഗിക നിർദ്ദേശങ്ങൾ അനുസരിക്കാൻ തയാറാകാതിരുന്ന പ്രതികൾ ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് അക്രമം അഴിച്ചുവിടുകയുമായിരുന്നു. സെയ്ദലിയെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയും നിലത്തുതള്ളിയിട്ട് ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.

കണ്ണൂർ സെൻട്രൽ ജയിൽ
സ്റ്റിയറിങ്ങിൽനിന്ന് കൈവിട്ടാൽ നിമിഷങ്ങൾക്കകം അലർട്ട്; ഡ്രൈവറുടെ ഉറക്കം കെടുത്താൻ പാലക്കാട് ഐഐടിയുടെ 'മാജിക് ടച്ച്'!

മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ഓടിയെത്തിയാണ് സെയ്ദലിയെ അക്രമികളായ തടവുകാരിൽനിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് ജയിൽ സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ജയിൽ വകുപ്പും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിൽ
കാസർകോട് എംജി റോഡ് വീതികൂട്ടാൻ ഭൂമി വിട്ടുനൽകാൻ വ്യാപാരികൾ; ഗതാഗതക്കുരുക്കിന് പരിഹാരമാകും
Summary

In an alarming instance of violence inside the high-security Kannur Central Prison, three inmates brutally assaulted an on-duty jail official following an altercation over complying with departmental instructions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com