പൂവ്വം കടവിൽ ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു; 10 ലക്ഷം രൂപയുടെ മത്സ്യവിത്തുകൾ വിതരണം ചെയ്യും

ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉയർത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത്
Fish Seeds Release Kannur
Fish Seeds Release Kannur
Edited By:
Updated on
1 min read

കണ്ണൂർ: ജില്ലയിലെ പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഉൾനാടൻ മത്സ്യബന്ധന മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യവിത്ത് നിക്ഷേപ പദ്ധതി നടപ്പിലാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിലെ പൂവ്വം കടവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബോബി എണ്ണച്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Fish Seeds Release Kannur
പ്രവേശനം നിഷിദ്ധമായ അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ചു കയറി റീൽസെടുത്തു: തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് പൂവ്വം കടവിലെ ജലാശയത്തിൽ നിക്ഷേപിച്ചത്. ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും മികച്ച വളർച്ച ഉണ്ടാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആകെ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മത്സ്യവിത്തുകൾ നിക്ഷേപിക്കുന്നത്. ശുദ്ധജല സ്രോതസ്സുകളിൽ കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയും, ഉപ്പുവെള്ളമുള്ള കായലുകളിലും ജലാശയങ്ങളിലും കരിമീൻ, ചെമ്മീൻ കുഞ്ഞുങ്ങളെയുമാണ് ഇത്തരത്തിൽ ശാസ്ത്രീയമായി നിക്ഷേപിക്കുന്നത്.

Fish Seeds Release Kannur
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ഫുൾ എ പ്ലസ്: രമ ടീച്ചർ ഇനി നിയമപഠനത്തിലേക്ക്

ചടങ്ങിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ. ജുഗ്നു പദ്ധതി വിശദീകരണം നടത്തി. പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. പ്രദീപൻ, പി. രവീന്ദ്രൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ ജലാശയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Fish Seeds Release Kannur
'അവന്‍ ഇനി വരില്ല', മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി, ചിതയില്‍ ദഹിപ്പിച്ച് അമ്മ
Summary

Under the 2026-27 annual project of the Kannur District Panchayat, the Fisheries Department released one lakh fish seeds (fingerlings) into the public water body at Poovam Kadavu in Padiyoor Kalyad grama panchayat

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com