കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ

മട്ടന്നൂർ കേസിലെ ചോദ്യം ചെയ്യലിൽ നിർണ്ണായക വഴിത്തിരിവ്
 Drug Kingpin Nizam Arrested
Drug Kingpin Nizam Arrested
Edited By:
Updated on: 
1 min read

കണ്ണൂർ: ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിതരണ ശൃംഖലയുടെ തലവനും സ്ഥിരം ലഹരിക്കടത്ത് കേസുകളിലെ പ്രതിയുമായ യുവാവ് ബംഗളൂരുവിൽ പൊലീസ് വലയിലായി. കണ്ണൂർ തെക്കീ ബസാർ സ്വദേശി നിസാം (40) ആണ് കണ്ണൂർ ടൗൺ പൊലീസിന്റെയും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെയും (ഡാൻസാഫ്) സംയുക്ത നീക്കത്തിൽ പിടിയിലായത്.

കണ്ണൂരിലേക്കും മലബാർ മേഖലയിലേക്കും വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ എത്തിക്കുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന ആസൂത്രകനാണ് നിസാം. 2022-ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ട് കിലോഗ്രാമോളം എംഡിഎംഎ പിടികൂടിയ വൻ ലഹരിവേട്ട കേസിലും ഇയാൾ പിടിയിലായിരുന്നു. അടുത്തിടെ മട്ടന്നൂരിൽ 153.379 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന മുഖ്യ സൂത്രധാരൻ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിസാമാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ബെംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്നും ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.

ഓഗസ്റ്റിൽ റോബോട്ട് കളിപ്പാട്ടത്തിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ കേസിലും നിസാം തന്നെയാണ് മുഖ്യപ്രതി. അന്ന് 20.5 ഗ്രാം എംഡിഎംഎയുമായി പിണറായി സ്വദേശി എ. ഫൈസലിനെ ടൗൺ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയിരുന്നു. ബെംഗളൂരുവിൽ വെച്ച് ഫൈസലിന് ലഹരിമരുന്ന് കൈമാറിയതും വിൽപന ആസൂത്രണം ചെയ്തതും നിസാമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Summary

In a major breakthrough against inter-state narcotics trafficking, the Kannur Town Police and the District Anti-Narcotics Special Action Force (DANSAF) nabbed Nizam (40), a key kingpin orchestrating synthetic drug supplies across northern Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com