ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ

ബൈക്കും ഫോണും മോഷ്ടിച്ചതായും വിവരം
Kannur Temple Theft
Kannur Temple Theft
Updated on: 
1 min read

​കണ്ണൂർ: കൂത്തുപറമ്പ് പുറക്കളത്തെ തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂന്ന് ചാക്ക് തേങ്ങയുമായി മുങ്ങിയ പതിനാലുകാരനെ പൊലീസ് കണ്ടെത്തി. പുറക്കളംപഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.

പുലർച്ചെ ഒന്നരയോടെയാണ് കുട്ടി ക്ഷേത്രത്തിലെത്തിയത്. തുടർന്ന് ഭണ്ഡാരത്തിന് അടുത്തെത്തി അതിന്റെ പൂട്ട് തുറക്കാൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഭണ്ഡാരം തുറക്കാൻ സാധിക്കാതെ വന്നതോടെ അവിടെ നിന്ന് മാറിയ കുട്ടി, വഴിപാട് ചടങ്ങുകൾക്കായി ക്ഷേത്ര വളപ്പിൽ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങയെടുത്ത് കടന്നുകളയുകയായിരുന്നു. ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് കുട്ടി തേങ്ങ കടത്തിയത്

​ക്ഷേത്രത്തിൽ മോഷണം നടന്നതറിഞ്ഞ് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടർന്ന് ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു ആൺകുട്ടിയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണം നടത്തിയത് സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ പതിനാലുകാരനാണെന്ന് വ്യക്തമായത്. തുടർന്ന് കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. വീട് വിട്ടിറങ്ങിയ സമയം സമീപത്തുനിന്ന് ഒരു സൈക്കിളും ഫോണും കുട്ടി മോഷ്ടിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയതിന് ശേഷം തുടർ നടപടികൾക്കായി ബന്ധുക്കളെയും ചൈൽഡ് ലൈൻ അധികൃതരെയും വിവരമറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

After a failed attempt to break open the donation box (bhandaram) at the Thiruvancherikkavu Mahadeva Temple in Koothuparamba, Kannur, a 14-year-old runaway boy stole three sacks of coconuts and transported them in an auto-rickshaw.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com