മാലൂരിൽ പന്നിക്കെണിയിൽ കുരുങ്ങിയ പുലി ചത്തു; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്ക്

കൂട്ടിലാക്കി കൊട്ടിയൂർ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം
Leopard Dies
Leopard Dies
Updated on
1 min read

കണ്ണൂർ: മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. കെണിയിൽ കുടുങ്ങിയതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കാണ് പുലി ചാവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കുവെടി വെച്ച് കൂട്ടിലാക്കിയ പുലിയെ കൊട്ടിയൂർ റേഞ്ച് വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ചത്തതായി വ്യക്തമായത്.

മാലൂർ കെ.പി.ആർ നഗർ സ്വദേശിയായ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിലാണ് പുലർച്ചെ പുലി കുടുങ്ങിയത്. പ്രദേശത്ത് അസാധാരണമായ ശബ്ദം കേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കെണിയിൽ കുടുങ്ങിക്കിടക്കുന്ന പുലിയെ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും പുലിയെ വിജയകരമായി മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പുലി ചത്തത്.

Leopard Dies
ഓണത്താളം കൊട്ടിക്കയറുമ്പോൾ ഉണരുന്ന വീര്യം; സ്വരാജ് റൗണ്ട് ഇന്നും തേടുന്നു ആ പഴയ 'ചാത്തുണ്ണിപ്പുലി'യെ
Leopard Dies
നവീകരണം കടലാസിൽ, ഓണക്കാലത്തും പൂട്ടിക്കിടന്ന് മലമ്പുഴ ഉദ്യാനം; ദുരിതത്തിൽ തൊഴിലാളികളും വ്യാപാരികളും
Leopard Dies
മാവേലിയും പുലിവേഷവുമായി വനിതകൾ; കാസർകോട് ബേഡടുക്കയിൽ വേറിട്ട ഓണാഘോഷം
Summary

A leopard that got trapped in a wild boar snare set in a private plantation at Malur in Kannur died of severe internal injuries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com