ഡ്രസ് കോഡിനെ ചൊല്ലി തർക്കം; വിദ്യാർഥികൾ തമ്മിൽ തെരുവിൽ കൂട്ടത്തല്ല്|VIDEO

സിപിഎൻഎസ്ജിഎച്ച്എസ്എസിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ ഏറ്റുമുട്ടി
Students Clash
Students Clash
Edited By:
Updated on
1 min read

കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. മാതമംഗലം സി.പി.എൻ.എസ്.ജി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർഥികളാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെ വിവിധ ഇടങ്ങളിലും ബസ് സ്റ്റാൻഡിലുമായി ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടത്തിയത്.

ഓണാഘോഷ പരിപാടികൾക്കിടയിൽ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് ഉയർന്ന അഭിപ്രായവ്യത്യാസങ്ങളാണ് സ്കൂളിന് പുറത്തേക്ക് വ്യാപിച്ച സംഘർഷത്തിന് കാരണമായത്. വാക്കുതർക്കം രൂക്ഷമായതോടെ വിദ്യാർഥികൾ സംഘം ചേർന്ന് പരസ്പരം കൈയേറ്റം ചെയ്യുകയായിരുന്നു. ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന കൂട്ടത്തല്ലിൽ നിലത്തുവീണ ചില വിദ്യാർഥികൾക്ക് നിസ്സാര പരിക്കേൽക്കുകയും പലരുടെയും ഓണവസ്ത്രങ്ങൾ കീറുകയും ചെയ്തു.സംഘർഷം കനത്തതോടെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും ചേർന്ന് ഇടപെട്ടാണ് വിദ്യാർഥികളെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്. വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സ്കൂൾ അധികൃതരും പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

Summary

A clash broke out between Plus One and Plus Two students of CPNS GHSS Mathamangalam in Kannur over an Onam dress code dispute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com