ബംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥി മരിച്ചു

ഒപ്പമുണ്ടായിരുന്ന സഹപാഠി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
Adithyan
Adithyan
Updated on
1 min read

കണ്ണൂർ: ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ മലയാളി വിദ്യാർത്ഥി മരിച്ചു. മേലൂർ, മുഴപ്പിലങ്ങാട് കടവ് റോഡിൽ സുഷമാലയത്തിൽ ആദിത്യൻ ചാലാടൻ (20) ആണ് മരിച്ചത്. ബംഗളൂരു വിദ്യാനഗറിൽ വെച്ചായിരുന്നു അപകടം . ആദിത്യനും സഹപാഠിയും സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി ക്ഷതമേറ്റത്. ആദിത്യൻ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹപാഠി നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മേലൂർ-മുഴപ്പിലങ്ങാട് കടവ് റോഡിലെ സുഷമാലയത്തിൽ സജിത്ത് കെ.സി. (സൂസൻ) - വിമിത ദമ്പതികളുടെ മകനാണ് ആദിത്യൻ.സഹോദരി: അനുഷ്ക. നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Summary

A 20-year-old Malayali college student from Kannur lost his life in a tragic road accident in Bengaluru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com