വധശ്രമക്കേസ് പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലീസുകാരന്റെ ഉല്ലാസയാത്ര; പരാതി നൽകി യൂത്ത് കോൺഗ്രസ്

സ്പെഷ്യൽ ബ്രാഞ്ചും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Policeman Pleasure Trip With Attempt To Murder Accused CPM
Policeman Pleasure Trip With Attempt To Murder Accused CPM
Edited By:
Updated on: 
1 min read

കണ്ണൂർ: വധശ്രമക്കേസ് പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡിജിപിക്കും ഇത് സംബന്ധിച്ച് പരാതി നൽകി. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജയേഷിനെതിരെയാണ് (48) പരാതി നൽകിയിരിക്കുന്നത്.

ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലറെ ആക്രമിച്ച വധശ്രമക്കേസിലെ പ്രതികൾക്കൊപ്പം ജയേഷ് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പൊലീസ് അസോസിയേഷൻ മുൻ ജില്ലാ ഭാരവാഹി കൂടിയാണ് ആരോപണവിധേയനായ ജയേഷ്.നഗരസഭാ കൗൺസിലറെ ആക്രമിച്ച കേസിലെ പ്രതികൾക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അവരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചത് ഈ ഉദ്യോഗസ്ഥന്റെ വഴിവിട്ട ഇടപെടൽ മൂലമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഗുരുതരമായ കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥനെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് വിജിൽ മോഹനൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം രാഷ്ട്രീയ വിവാദമായതിനെത്തുടർന്ന് പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kannur Youth Congress district president Vijil Mohanan has filed a complaint with Home Minister Ramesh Chennithala and the DGP against Sreekandapuram police officer Jayesh after photos surfaced of him on a pleasure trip with CPM workers accused in an attempt-to-murder case against a municipal councillor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER