കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പാനൂർ സ്വദേശിനി ആവണി (19), ചെറുപറമ്പ് സ്വദേശിനി സ്നേഹ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരത്തിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിഎസ്‌സി വിദ്യാർഥിനികളാണ് പരിക്കേറ്റ ഇരുവരും. രാവിലെ ക്ലാസിലേക്ക് പോകുന്നതിനായി താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കണ്ണൂർ - വടകര റൂട്ടിൽ സർവീസ് നടത്തുന്ന 'ഐവാൻ' എന്ന സ്വകാര്യ ബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥിനികൾ റോഡിലേക്ക് തെറിച്ചുവീണു. സ്വകാര്യ ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും വ്യക്തമാക്കി. അപകടത്തെത്തുടർന്ന് ബസ് ഡ്രൈവറായ ആദർശിനെയും ബസിലെ കണ്ടക്ടറെയും കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates