കണ്ണൂർ: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയൻ ശിഷ്യയുമായ കൗമുദി ടീച്ചറുടെ 17-ാമത് ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കൗമുദി ടീച്ചറുടെ വീടിന് സമീപമുള്ള സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കൗമുദി ടീച്ചറുടെ പവിത്രമായ ത്യാഗം പുതുതലമുറയ്ക്ക് വലിയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടയായ കൗമുദി ടീച്ചർ ഖാദിയുടെ പ്രചാരണത്തിനും ഹിന്ദി പ്രചാരണത്തിനുമായി തന്റെ ജീവിതം തന്നെ മാറ്റിവെച്ച വ്യക്തിത്വമായിരുന്നു. രാജ്യം ഇന്ന് വലിയ രാഷ്ട്രീയ, സാമൂഹിക ഭീഷണികളെ നേരിടുന്ന സമയത്ത് കൗമുദി ടീച്ചറെപ്പോലുള്ളവരുടെ സ്മരണകൾ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ഒ രാജേഷ് അധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങിന് മുന്നോടിയായി സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ഡിസിസി സെക്രട്ടറി പുതുക്കുടി ശ്രീധരൻ, അഭിലാഷ് ആടൂർ, രാജഗോപാൽ, കെ.വി ജയരാജൻ, പികെ മോഹനൻ, പിവി പ്രേമവല്ലി, ഖാലിദ് ഹാജി, രഞ്ജിത്ത് സർക്കാരു, ജിജു ഷജിൽ തുടങ്ങിയവർ സംസാരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates