പിഎസ്‌സി ബുളളറ്റിനിൽ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ; നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം പ്രതി പ്രത്യക്ഷപ്പെട്ടത് മികച്ച തിരക്കഥാകൃത്തെന്ന ലേബലിൽ
Akash thillenkeri PSC
Akash thillenkeri PSC
Updated on
1 min read

കണ്ണൂർ:പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഷു​ഹൈ​ബ് വ​ധ​ക്കേ​സ് പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ചി​ത്രം അ​ച്ച​ടി​ച്ചു​വ​ന്ന​തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ചി​ത്രം മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്ന ലേ​ബ​ലി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്

സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി ​രാ​ഹു​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വം വ​ൻ വി​വാ​ദ​മാ​യ​തോ​ടെ വീ​ഴ്ച സ​മ്മ​തി​ച്ച പി​എ​സ്‌​സി അ​ധി​കൃ​ത​ർ ഓ​ൺ​ലൈ​ൻ പ​തി​പ്പി​ൽ നി​ന്നും ചി​ത്രം ഒ​ഴി​വാ​ക്കി. മേ​യ് 15ലെ ​പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ലാ​ണ് ഗു​രു​ത​ര പി​ഴ​വ് സം​ഭ​വി​ച്ച​ത്.

മി​ക​ച്ച സം​വി​ധാ​യ​ക​ൻ ഡൊ​മി​നി​ക് അ​രു​ൺ, മി​ക​ച്ച ന​ട​ൻ മോ​ഹ​ൻ​ലാ​ൽ, മി​ക​ച്ച ന​ടി​മാ​രാ​യ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, അ​ന​ശ്വ​ര രാ​ജ​ൻ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ആ​കാ​ശി​ന്‍റെ ഫോ​ട്ടോ​യും അ​ച്ച​ടി​ച്ചു​വ​ന്ന​ത്. മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​യു​ടെ പേ​രി​നൊ​പ്പം ചേ​ർ​ത്ത​ത് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ഫോ​ട്ടോ​യാ​യി​രു​ന്നു.

പേ​രി​ലെ തി​ല്ല​ങ്കേ​രി സാ​മ്യം വെ​ച്ചു​ള്ള ഒ​രു സാ​ധാ​ര​ണ അ​ബ​ദ്ധ​മ​ല്ല ഇ​തെ​ന്നും ഇ​തി​ന് പി​ന്നി​ൽ പി​എ​സ്‌​സി​യി​ലെ ചി​ല ഇ​ട​തു​പ​ക്ഷ അ​നു​കൂ​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യു​ണ്ടോയെന്ന് സം​ശ​യി​ക്കു​ന്ന​താ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പിച്ചു. ബോ​ധ​പൂ​ർ​വം കൊ​ല​ക്കേ​സ് പ്ര​തി​യെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് രാഹുൽമു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ആവശ്യപ്പെട്ടു.

Summary

Triggering an intense political controversy, the youth wing of the Congress party has approached the Chief Minister seeking strict criminal action against officials responsible for publishing the photograph of an accused in a high-profile murder case inside an official state publication.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com