മുൻ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് യു നേതാക്കൾ എസ് ഐ ടി യുടെ മുന്നിൽ ഹാജരായി

11 മണി മുതൽ ആരംഭിച്ച മൊഴിയെടുക്കൽ ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അവസാനിച്ചത്.
Veena George
KSU Leaders Appear Before SIT in Case Over Alleged Attempt to Kill Veena George.
Edited By:
Updated on: 
1 min read

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യു. പ്രേമൻ തലവനായ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി കെ എസ് യു നേതാക്കൾ മൊഴി നൽകി. 11 മണി മുതൽ ആരംഭിച്ച മൊഴിയെടുക്കൽ ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അവസാനിച്ചത്.

Veena George
പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം; യുവതിയേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി

കരിങ്കൊടി മാത്രം ഉപയോഗിച്ചുള്ള പ്രതിഷേധമായിരുന്നുവെന്നും ആയുധങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും മുൻ മന്ത്രിയും ഗൺമാനും ഉൾപ്പെടെ കള്ള മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് 5 കെ എസ് യു നേതാക്കൾ 16 ദിവസം ജയിലിൽ കിടക്കേണ്ടി വന്നതെന്നും മൊഴി നൽകി.

Veena George
യുപിഐ ആപ്പ് വഴി കൈക്കൂലി: വൈക്കം സിഐ ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു

കെ.എസ് യു ജില്ലാ പ്രസിഡണ്ട് എം.സി അതുൽ, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി എച്ച്, അഹമ്മദ് യാസീൻ എന്നിവർ ഹാജരായി. ഈ കേസിന് പിന്നിലെ ഗൂഢാലോചന കൂടി പുറത്ത് വരണമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ പറഞ്ഞു.

Summary

KSU Leaders Appear Before SIT in Case Over Alleged Attempt to Kill Veena George.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com