പുതിയങ്ങാടിയിൽ ഫിഷിങ് ഹാർബർ; സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി

നിയമസഭയിൽ എം. വിജിൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി
VE Abdul Gafoor
VE Abdul Gafoor PTI
Edited By:
Updated on
1 min read

കണ്ണൂർ: പുതിയങ്ങാടിയിൽ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ദീർഘകാലത്തെ ആവശ്യമായ ഫിഷിങ് ഹാർബർ നിർമ്മാണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫിഷറീസ്-ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി വിഇ അബ്ദുൾ ഗഫൂർ. പുതിയങ്ങാടിയിൽ ഹാർബർ സ്ഥാപിക്കുന്നതിനെക്കുറിച്ച് വനം-പരിസ്ഥിതി മാനദണ്ഡങ്ങൾ മുൻനിർത്തി വിശദമായ സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി സഭയെ അറിയിച്ചു.

നിയമസഭയിൽ എം. വിജിൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. തീരദേശത്തെ പ്രകൃതിക്കും ജൈവവൈവിധ്യത്തിനും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലായിരിക്കും സാധ്യതാ പഠനം നടത്തുക. ഇതിന്റെ റിപ്പോർട്ട് ലഭ്യമായ ശേഷം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതികളിൽ ഉൾപ്പെടുത്തി പുതിയങ്ങാടിയിൽ ഹാർബർ യാഥാർത്ഥ്യമാക്കാനുള്ള എല്ലാ സാധ്യതകളും സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി വിഇ അബ്ദുൾ ഗഫൂർ നിയമസഭയിൽ ഉറപ്പുനൽകി.

Summary

Minister for Fisheries and Harbor Engineering V.E. Abdul Gafoor announced in the Legislative Assembly on Wednesday that a detailed feasibility study will be launched for the construction of a fishing harbor at Puthiyangadi in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com