പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച: 12 പവൻ സ്വർണവും ഡയമണ്ട് ആഭരണങ്ങളും കവർന്നു

പിന്നിൽ വീടിനെക്കുറിച്ച് അറിയാവുന്നവരെന്ന് സംശയം
 House Theft
House TheftRepresentative Image
Edited By:
Updated on: 
1 min read

പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിൽ വീണ്ടും ജനങ്ങളെ ഭീതിയിലാഴ്ത്തി വൻ കവർച്ച. പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 12 പവൻ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള ഡയമണ്ട് കമ്മലുകളും കവർന്നു. അടുത്തില സ്വദേശിയായ വി. സുരേഷിന്റെ സഹോദരിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയിരുന്ന സമയം നോക്കിയാണ് മോഷ്ടാക്കൾ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

വീട്ടുകാർ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട് തകർത്ത നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വിലയേറിയ ഡയമണ്ട് കമ്മലുകളും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. ഉടൻ തന്നെ വിവരം പഴയങ്ങാടി പൊലീസിനെ അറിയിക്കുകയായിരുന്നു.

 House Theft
ജീവിതപങ്കാളിയെ തേടി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് 7,000 പേർ; അപേക്ഷകരിൽ 80 ശതമാനവും പുരുഷന്മാർ

വീട്ടുകാർ പുറത്തുപോയ കൃത്യമായ സമയവും, ആഭരണങ്ങൾ അലമാരയിൽ സൂക്ഷിച്ചിരുന്ന വിവരവും വ്യക്തമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപകാലത്ത് വീട്ടിൽ വന്നുപോയവരെയും മുൻ കുറ്റവാളികളെയും കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്

 House Theft
ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി
Summary

In a brazen daytime burglary, valuables including 12 sovereigns of gold ornaments and expensive diamond earrings were looted from a locked residence at Aduthila in Pazhayangadi, Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER