കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച എസി ഡീലക്സ് പേ വാർഡുകൾ തുറന്നു; പ്രതിദിന വാടക 1,250 രൂപ

കിഫ്ബി ധനസഹായത്തോടെ 63 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലാണ് പേ വാർഡുകൾ നിർമ്മിച്ചിരിക്കുന്നത്
Kannur district hospital
Kannur district hospital
Edited By:
Updated on: 
1 min read

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൽ പുതുതായി നിർമ്മിച്ച 10 എയർ കണ്ടീഷൻഡ് ഡീലക്സ് പേ വാർഡുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പുതിയ സൗകര്യത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ആശുപത്രിയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ 63 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലാണ് പേ വാർഡുകൾ നിർമ്മിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായാണ് 10 എ.സി. ഡീലക്സ് മുറികൾ ഇപ്പോൾ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ഒരു മുറിക്ക് പ്രതിദിനം 1,250 രൂപയാണ് രോഗികളിൽ നിന്ന് ഈടാക്കുക. ആകെ 23 പേ വാർഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Summary

Ten newly constructed air-conditioned deluxe pay wards in the super-specialty building of Kannur District Hospital, built under a Rs 63-crore KIIFB-funded master plan project, were inaugurated by District Panchayat President Binoy Kurian at a daily tariff of Rs 1,250 per room.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER