തലശ്ശേരി-മാഹി ദേശീയപാത ബൈപ്പാസിൽ ടാങ്കർ ലോറി കേടായി; മണിക്കൂറുകളോളം ഗതാഗത സ്തംഭനം

പുലർച്ചെ മുതൽ ദേശീയപാത ബൈപ്പാസിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു
Traffic Jam
Traffic Jam
Edited By:
Updated on: 
1 min read

കണ്ണൂർ: ടാങ്കർ ലോറി വഴിയിൽ കേടായി കിടന്നതിനെ തുടർന്ന് തലശ്ശേരി-മാഹി ദേശീയപാത ബൈപ്പാസിൽ മണിക്കൂറുകളോളം ഗതാഗത സ്തംഭനം. ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി യാത്രാമധ്യേ തകരാറിലായി നിന്നതാണ് വൻ ഗതാഗതക്കുരുക്കിന് കാരണമായത്.

ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ തന്നെ ബൈപാസ് റോഡിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം സ്തംഭിച്ച നിലയിലായിരുന്നു. ഇതുമൂലം ദീർഘദൂര യാത്രക്കാരും ഓഫീസ് ആവശ്യങ്ങൾക്ക് പോയവരുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി വലഞ്ഞത്. വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസും അധികൃതരും സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു. തുടർന്ന് യാത്രാക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ദേശീയപാത സർവീസ് റോഡിലൂടെ ചെറിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് നിലവിൽ ഗതാഗതം നിയന്ത്രിക്കുന്നത്.

Summary

Traffic along the Thalassery-Mahe National Highway bypass came to a complete standstill for hours after a tanker lorry broke down near East Palloor heading towards Kozhikode in the early hours of Thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER