വിദ്യാരംഭം: കണ്ണൂരിലെ മൂകാംബികയിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ; ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്

പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചത് നൂറുകണക്കിന് കുട്ടികൾ
Vidyarambham In Kannur Temples
Vidyarambham In Kannur Temples
Edited By:
Updated on: 
1 min read

കണ്ണൂർ: അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ ചുവടുവെച്ചു. വിജയദശമി നാളിൽ വിദ്യാരംഭ ചടങ്ങുകൾക്കായി കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും അതിരാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വടക്കേ മലബാറിലെ പ്രധാന സരസ്വതീ സങ്കേതമായ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ തന്നെ നൂറുകണക്കിന് കുട്ടികളെയാണ് രക്ഷിതാക്കൾ എഴുത്തിനിരുത്താനായി എത്തിച്ചത്.

പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ കാട്ടുമാടം ഇളയടത്ത് ഈശാനൻ നമ്പൂതിരി, മനങ്ങാട്ട് ഇല്ലത്ത് ശങ്കരനാരായണ പ്രസാദ്, ചാലക്കുന്ന് ശങ്കരൻ നമ്പൂതിരി, മംഗലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊടുവള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയ പ്രമുഖ ആചാര്യന്മാർ കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നുനൽകി. സ്വർണ്ണമോതിരം കൊണ്ട് നാവിലും തുടർന്ന് നെല്ലിലും അരിയിലും 'ഹരിശ്രീ ഗണപതയേ നമഃ' എന്ന് കുരുന്നുകളെക്കൊണ്ട് എഴുതിച്ചതോടെ അവർ അറിവിന്റെ പുത്തൻ ലോകത്തേക്ക് പ്രവേശിച്ചു.

പള്ളിക്കുന്നിന് പുറമെ ജില്ലയിലെ പ്രശസ്തമായ മറ്റ് ക്ഷേത്രങ്ങളിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, ഇരിക്കൂർ മാമാനിക്കുന്നു ദേവീക്ഷേത്രം, വളപട്ടണം കളരിവാതുക്കൽ ക്ഷേത്രം തുടങ്ങിയ പുണ്യകേന്ദ്രങ്ങളിലെല്ലാം അതിരാവിലെ തന്നെ രക്ഷിതാക്കൾ കുട്ടികളുമായി എത്തിച്ചേർന്നിരുന്നു.വിജയദശമി നാളിലെ പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ ഗ്രന്ഥമെടുപ്പ് ചടങ്ങും നടന്നു. ക്ഷേത്രങ്ങൾക്ക് പുറമെ ജില്ലയിലെ പ്രമുഖ വായനശാലകളിലും സാംസ്കാരിക സ്ഥാപനങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു.

Summary

On the auspicious occasion of Vijayadashami, hundreds of tiny tots were initiated into the world of letters during the Vidyarambham ceremonies held across prominent temples and cultural centres in Kannur district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com