

പാനൂര്‍ (കണ്ണൂര്‍): ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് പരാതി. പാനൂര്‍ വളളങ്ങാട് സ്വദേശി ആദിത്യ അനില്‍കുമാറിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ചയാണ് മരിച്ചത്. ആദിത്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആദിത്യയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഞായറാഴ്ച ജീവനൊടുക്കാന്‍ ശ്രമിച്ച ആദിത്യയെ തലശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ എട്ടിന് തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആദിത്യയുടെ ആണ്‍സുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഇക്കാര്യം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞു. ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതാണ് ആത്മഹത്യക്ക് കാരണമെന്നും ആദിത്യ ചികിത്സയിലിരിക്കെ അമ്മയോട് പറഞ്ഞിരുന്നു.
ആദിത്യയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കണ്ണൂര്‍ മിംസ് ആശുപത്രിയിലാണ് മൃതദേഹമുളളത്. പരിയാരം മെഡിക്കല്‍ കോളജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates