തളിപ്പറമ്പില്‍ കിണറ്റില്‍ ചാടിയ യുവതി മരിച്ചു; രക്ഷിക്കാന്‍ ചാടിയ അമ്മയ്ക്ക് ഗുരുതര പരിക്ക്

പുലര്‍ച്ചെ അഞ്ചരയോടെയാണ് യുവതി കിണറ്റില്‍ ചാടിയത്
chitralekha
ചിത്രലേഖ
Updated on
1 min read

കണ്ണൂര്‍: തളിപ്പറമ്പില്‍ കിണറ്റില്‍ ചാടിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടില്‍ ചിത്രലേഖയാണ് മരിച്ചത്. 40 വയസായിരുന്നു. രക്ഷിക്കാന്‍ ചാടിയ അമ്മ ലക്ഷ്മികുട്ടി(65)ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതി കിണറ്റില്‍ ചാടിയത്. മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം അയല്‍ വാസികള്‍ അറിയുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും എത്തിയ സംഘമാണ് ഇരുവരെയും പുറത്തെടുത്തത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

chitralekha
'ഓഹരി കൈമാറ്റം അദാനി സര്‍ക്കാരിനെ 'അറിയിച്ചു'; ഇത് രഹസ്യമാക്കിവച്ചത് എന്തിന്?, എന്ത് ഡീലാണ് നടന്നത്?'
chitralekha
ആറുമാസം പ്രായമുള്ള കുഞ്ഞുമായി ആറാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
Summary

Woman dies after jumping into a well in Taliparamba; mother critically injured after jumping in to save her

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com