ദേശീയ കാനോയിംഗ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ ഐശ്വര്യ കൃഷ്ണൻ

അഭിമാനമായി കാസർകോടിന്റെ മകൾ
Aishwarya Krishnan.
Aishwarya Krishnan.
Edited By:
Updated on: 
1 min read

കാസർകോട്: പഞ്ചാബിലെ ചണ്ഡീഗഢിലുള്ള സുഖ്നാ തടാകത്തിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കാനോയിംഗ് ആൻഡ് കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ കേരള യൂണിവേഴ്സിറ്റിക്കുവേണ്ടി മത്സരിക്കുന്നത് കാസർകോട് കാറഡുക്ക സ്വദേശിനിയായ ഐശ്വര്യ കൃഷ്ണൻ. നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കായിക ലോകത്ത് കാസർകോടിന് പുതിയ തിളക്കമേകുകയാണ് ഈ യുവതാരത്തിന്റെ നേട്ടം.

കൊല്ലം എസ്എൻ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഐശ്വര്യ, കഴിഞ്ഞ മൂന്നു വർഷമായി കേരള സ്പോർട്സ് കൗൺസിലിന് കീഴിൽ ജോൺ മാത്യുവിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തിവരുന്നത്. കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും കായികരംഗത്ത് വലിയ മുന്നേറ്റമാണ് താരം കാഴ്ചവെക്കുന്നത്.കഴിഞ്ഞ ഒക്ടോബറിൽ ഡൽഹിയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഐശ്വര്യ, ഒരു സ്വർണ്ണ മെഡലുൾപ്പെടെ നാല് മെഡലുകൾ വാരികൂട്ടിയിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാരനായ കാറഡുക്കയിലെ കുഞ്ഞികൃഷ്ണൻ നായരുടെയും സുജാതയുടെയും മകളാണ്. കുടുംബത്തിന്റെ പിന്തുണയും കഠിനാധ്വാനവുമാണ് ഐശ്വര്യയുടെ ഈ വിജയങ്ങൾക്ക് പിന്നിൽ. ഐശ്വര്യയുടെ സഹോദരി അശ്വതി കൃഷ്ണനും കായികരംഗത്ത് തിളങ്ങുകയാണ്; ഡിസംബറിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ റോവിങ് ടീമിന്റെ ഭാഗമായി അവർ ഭോപ്പാലിൽ പരിശീലന ക്യാമ്പിലാണിപ്പോൾ.

Summary

Bringing pride to Kasaragod, Aishwarya Krishnan from Karadukka is representing Kerala University at the All India Inter-University Canoeing and Kayaking Championship currently being held at Sukhna Lake in Chandigarh, Punjab, from November 1 to 7

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER