കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

വന്ദേമാതരം സെമിനാറിലെ പ്രതിഷേധത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Vande Mataram Seminar Protest
Vande Mataram Seminar Protest
Edited By:
Updated on: 
1 min read

കാസർഗോഡ്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഭരണകാര്യാലയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Vande Mataram Seminar Protest
കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ ക്യാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറുമായി ബന്ധപ്പെട്ടായിരുന്നു സർവകലാശാലയിൽ തർക്കങ്ങൾ ഉടലെടുത്തത്. സെമിനാർ സംഘടിപ്പിച്ചതിലും ആർഎസ്എസ് അനുകൂല സംഘടനയുടെ ദേശീയ കൺവീനർ ജെ. നന്ദകുമാർ പരിപാടിയിൽ പങ്കെടുത്തതിലും വിദ്യാർഥി സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത പല വിദ്യാർഥികൾക്കും പ്രവേശനം നിഷേധിച്ചെന്നും ആരോപണമുണ്ടായിരുന്നു.

Vande Mataram Seminar Protest
ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധം: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാർ വേദി ഉപരോധിച്ച് വിദ്യാർഥികൾ

തുടർന്നുണ്ടായ സംഭവങ്ങളിൽ 25 വിദ്യാർത്ഥി നേതാക്കൾക്കെതിരെ പൊലീസ് കേസെടുക്കുകയും, വ്യാഴാഴ്ച സർവകലാശാല ഭരണകൂടം അഞ്ച് വിദ്യാർത്ഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യുകയുമുണ്ടായി. എസ്എഫ്ഐ പ്രവർത്തകരായ സയ്യിദ് അലി എസ്, അവേദ് വി.ബി, എംഎസ്എഫ് പ്രവർത്തകരായ ഷബീർ, തഖിയുദ്ദീൻ, കെഎസ്യു പ്രവർത്തകൻ മുഹമ്മദ് യാസിൻ എന്നിവർക്കെതിരെയായിരുന്നു സർവകലാശാലയുടെ നടപടി.

Vande Mataram Seminar Protest
കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്

ഇതിനെതിരെ വെള്ളിയാഴ്ച എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലാ ക്യാമ്പസിലേക്ക് വലിയ തോതിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് വിദ്യാർത്ഥികൾ കടക്കാതിരിക്കാൻ പൊലീസ് വലിയ ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിരോധം തീർത്തു. എന്നാൽ ചില പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് മുകളിൽ കയറാനും അവ മറിച്ചിടാനും ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് ഇവരെ പിരിച്ചുവിടുകയായിരുന്നു. ക്യാമ്പസിൽ സമരം തുടരാൻ സാധ്യതയുള്ളതിനാൽ വലിയ തോതിലുള്ള പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Summary

A protest march organised by the SFI against the suspension of five students at the Central University of Kerala in Periya turned violent on Friday, prompting the police to use water cannons after protesters attempted to breach barricades placed near the administrative block.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com