ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മരിച്ചത് കൊന്നക്കാട് സ്വദേശി വിഷ്ണു (27); ഭാര്യയ്ക്കും നാലുമാസം പ്രായമുള്ള കുഞ്ഞിനും ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
road accident
road accidentപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊന്നക്കാട് ചെരുമ്പക്കോട്ടെ നെല്ലിക്കാട്ട് ഗണേശന്റെ മകൻ എൻ. വിഷ്ണു (27) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. ജൂലൈ 12-ന് വൈകിട്ട് കൂളിമട വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ വിഷ്ണുവിന്റെ ഭാര്യ ദിവ്യ (24), ഇവരുടെ നാലുമാസം പ്രായമുള്ള ആൺകുഞ്ഞ്, ഓട്ടോ ഡ്രൈവർ പറമ്പയിലെ പുളിക്കൽ നിധിൻ (35), പാമത്തട്ടിലെ ഗോപാലകൃഷ്ണൻ (65) എന്നിവർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഗോപാലകൃഷ്ണന്റെ ആരോഗ്യനില നിലവിൽ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Summary

A 27-year-old youth who was undergoing treatment following a severe auto-rickshaw accident passed away at a private hospital in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com