ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
11 Year Old Boy Dies Food Choking
11 Year Old Boy Dies Food Choking
Edited By:
Updated on
1 min read

കാസർകോട്: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് പതിനൊന്നു വയസ്സുകാരൻ മരിച്ചു. ബേഡകം കുണ്ടംകുഴി സ്വദേശിയും കുറ്റിക്കോലിലെ മദ്രസ അധ്യാപകനുമായ സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹീം ബാദുഷ (11) ആണ് മരണപ്പെട്ടത്.ഞായറാഴ്ച രാത്രി വീട്ടിൽ കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു അത്യാഹിതം സംഭവിച്ചത്.

11 Year Old Boy Dies Food Choking
തിരൂരിന്റെ കാളവണ്ടിക്കാലത്തെ അവസാന സാരഥി: ഓർമ്മകളുടെ ഭാരമേറ്റി 77-ാം വയസ്സിൽ അഹമ്മദ് ബാവ

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി പെട്ടെന്ന് അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാർ ഉടൻതന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ബേഡഡുക്ക പാണ്ടിക്കണ്ടം മദർ ബഡ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട ഇബ്രാഹീം ബാദുഷ. മൃതദേഹം മരുതടുക്കം ഖബർസ്ഥാനിൽ ഖബറടക്കി.

In a tragic incident that cast a pall of gloom over the Kundamkuzhy region in Kasaragod, an 11-year-old boy passed away due to severe asphyxiation after food got lodged in his throat while eating

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com