

കാസർകോട്: പിതാവ് തോക്ക് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേറ്റ് പതിനേഴുകാരന് ഗുരുതര പരിക്കേറ്റു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര പൂച്ചക്കാട് വീട്ടിലാണ് സംഭവം. പൂച്ചക്കാട് സോളാർ ഹൗസിൽ കുഞ്ഞഹമ്മദിന്റെ മകൻ അഫാസ് അഹമ്മദിനാണ് (17) വെടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടി കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പിതാവ് കുഞ്ഞഹമ്മദിന്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 9:30-ഓടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ തലയിണയ്ക്കിടയിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് പിതാവ് കുഞ്ഞഹമ്മദ് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. തോക്കിൽ നിന്നുതിർന്ന വെടിയുണ്ട കുട്ടിയുടെ ശരീരത്തിൽ തുളഞ്ഞുകയറി. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്.
പിതാവിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയും ജാഗ്രതക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ബേക്കൽ എസ്‍ഐ പി പി.മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates