സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റതെന്ന് സംശയം; യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി

തുടക്കത്തിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദർ മരിച്ചതെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും കരുതിയത്
Youth Found Dead
Youth Found Dead
Updated on: 
1 min read

കാസർകോട്: യുവാവിനെ വീടിനു സമീപം റോഡിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ബോവിക്കാനം കാട്ടിപ്പള്ളത്ത് കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10-ഓടെ വീടിനു സമീപത്തെ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദറിന്റെ മുഖത്ത് കവിളിനു സമീപം വെടിയേറ്റ പാടും അരികിൽ നിന്ന് തോക്കും കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്.

തുടക്കത്തിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദർ മരിച്ചതെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാൽ പിന്നീട് നടന്ന പരിശോധനയിലാണ് കവിളിനു സമീപത്തെ വെടിയേറ്റ പാടും അടുത്ത് കിടന്ന തോക്കും ശ്രദ്ധയിൽപ്പെട്ടത്. ബൈക്കിൽ നിന്ന് വീഴുന്നതിനിടയിൽ കൈവശമുണ്ടായിരുന്ന സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാകാാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Summary

A 27-year-old youth, Haider Ali, was found dead with a gunshot wound near his house in Bovikkanam, Kasaragod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER