വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

കാർ ഉടമയ്ക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു
road accident
road accidentപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കാസർകോട്: വീട്ടുപോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ അപ്രതീക്ഷിതമായി പിന്നിലേക്ക് ഉരുണ്ടുവന്ന് റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്. കോൺഗ്രസ് ഉദുമ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് (50), ഭാര്യ കെ.വി. നിഷിത (43) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും കാസർകോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുകുമാരൻ പൂച്ചക്കാടിന്റെ വാരിയെല്ലിനും നിഷിതയുടെ കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്.

പൂച്ചക്കാട് കവലയിൽ നിന്നും മുക്കൂട് റോഡിലൂടെ ദമ്പതികൾ സ്കൂട്ടറിൽ യാത്ര ചെയ്യവെയായിരുന്നു സംഭവം. നിഷിതയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. സമീപത്തെ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് പിറകോട്ട് ഉരുണ്ടുവരികയും ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദമ്പതികളെ ഉടൻതന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കാസർകോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അശ്രദ്ധമായി വാഹനം പാർക്ക് ചെയ്ത് അപകടത്തിന് ഇടയാക്കിയ സംഭവത്തിൽ കാർ ഉടമയ്ക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.

Summary

Congress Uduma Block Vice President Sukumaran Poochakkad and his wife K.V. Nishitha sustained serious injuries after a car parked in a nearby house courtyard rolled backwards into the road and hit their moving scooter near Poochakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com