ദുബായിൽ വ്യാജ ബില്ലുണ്ടാക്കി 38 കോടിയുടെ ഐഫോൺ തട്ടിപ്പ്: അഞ്ച് മലയാളികൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു

പണമടച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണുകൾ കൈക്കലാക്കി; ദുബായിൽ മൊത്തവ്യാപാര മാർക്കറ്റിൽ വിറ്റു
Dubai iPhone Fraud Kasargod Police Case
Dubai iPhone Fraud Kasargod Police Case@NimasoJp
Edited By:
Updated on: 
1 min read

കാസർകോട്: ദുബായിലെ സ്ഥാപനത്തിൽ കാഷ് കൗണ്ടറിൽ പണമടച്ചതായുള്ള വ്യാജ രസീതുകൾ നിർമ്മിച്ച് 38 കോടി രൂപ വിലമതിക്കുന്ന ഐഫോണുകൾ തട്ടിയെടുത്തെന്ന പരാതിയിൽ അഞ്ച് മലയാളികൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി റമീസ്, മലപ്പുറം വളാഞ്ചേരി സ്വദേശി യൂസഫ്, ഈരാറ്റുപേട്ട സ്വദേശികളായ സജിൽ, ഫരീദ്, തിരുവനന്തപുരം കാട്ടാക്കട സ്വദേശി നിസാം എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കാസർകോട് നെല്ലിക്കുന്ന് സ്വദേശി എൻ.എ. അബ്ദുൽ റൗഫിന്റെയും ബന്ധുവിന്റെയും ഉടമസ്ഥതയിൽ ദുബായ് ദെയ്റയിൽ പ്രവർത്തിക്കുന്ന 'മില്ലേനിയം ഗിഫ്റ്റ് ട്രേഡിങ്' എന്ന സ്ഥാപനത്തിലാണ് വൻ സാമ്പത്തിക തട്ടിപ്പ് നടന്നത്. 2022 ഒക്ടോബർ 22 മുതൽ 2023 ഒക്ടോബർ 28 വരെയുള്ള ഒരു വർഷത്തെ കാലയളവിലാണ് പ്രതികൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ കാഷ് കൗണ്ടറിൽ പണം അടച്ചതായി വ്യാജമായി തയ്യാറാക്കിയ ബില്ലുകൾ ഇവർ ഡെലിവറി കൗണ്ടറിൽ കാണിച്ച് തെറ്റിദ്ധരിപ്പിക്കുകയും വിലകൂടിയ ഐഫോണുകൾ കൈക്കലാക്കുകയുമായിരുന്നു.

ഇത്തരത്തിൽ തട്ടിയെടുത്ത ഫോണുകൾ സംഘം ദുബായിലെ വിവിധ വിപണികളിൽ മൊത്തവ്യാപാരമായി വിറ്റ് കോടിക്കണക്കിന് രൂപ കൈക്കലാക്കിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സ്ഥാപനത്തിലെ കണക്കുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് കോടികളുടെ വ്യത്യാസവും തട്ടിപ്പും ഉടമകളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടിലെത്തി കാസർകോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കാസർകോട് പൊലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും യാത്രാ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.

Summary

The Kasargod Police have registered a case against five Malayalis for allegedly swindling Apple iPhones worth ₹38 crore from a Dubai-based electronics store by producing forged payment receipts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com