വിനോദയാത്രയ്ക്ക് തയ്യാറെടുത്ത സ്കൂൾ ബസുകൾ ജോയിന്റ് ആർടിഒ തടഞ്ഞ സംഭവം; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

മുൻകൂർ അനുമതിയും വിവരങ്ങളും നൽകിയിട്ടും യാത്ര പുറപ്പെടുന്ന സമയത്ത് ബസുകൾ തടഞ്ഞത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി
Kerala State – Commission for Protection of Child Rights
ബാലാവകാശ കമ്മിഷന്‍ ഫയല്‍ ചിത്രം
Edited By:
Updated on: 
1 min read

കാസർകോട്: വിനോദയാത്രയ്ക്ക് തയ്യാറെടുത്ത ബസുകൾ ജോയിന്റ് ആർടിഒ തടഞ്ഞ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെടാൻ തയ്യാറെടുത്ത ബസുകൾ ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ സംഭവത്തിലാണ് കമ്മീഷന്റെ ഇടപെടൽ.

സംഭവത്തിൽ ഗതാഗത കമ്മീഷണർ, കാസർകോട് ആർ.ടി.ഒ. എന്നിവരോടാണ് ബാലാവകാശ കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്നത്. വിനോദയാത്രയെക്കുറിച്ചും യാത്രയ്ക്കായി ഏർപ്പാടാക്കിയ ബസുകളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും നേരത്തെ തന്നെ ആർടിഒയ്ക്ക് കൈമാറിയിരുന്നതാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മുൻകൂർ അനുമതിയും വിവരങ്ങളും നൽകിയിട്ടും യാത്ര പുറപ്പെടുന്ന സമയത്ത് ബസുകൾ തടഞ്ഞത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

Summary

The Kerala State Commission for Protection of Child Rights has sought a report from the Transport Commissioner and Kasaragod RTO regarding an incident where a Joint RTO stopped excursion buses arranged for students of St. Jude's Higher Secondary School in Vellarikundu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER