മംഗളൂരു സെൻട്രൽ-രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

രണ്ട് നഗരസഭകളിലെയും എട്ടോളം പഞ്ചായത്തുകളിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
Mangaluru Rameswaram Express Nileshwaram Stop
Mangaluru Rameswaram Express Nileshwaram Stop
Edited By:
Updated on: 
1 min read

കാഞ്ഞങ്ങാട്: മംഗളൂരു സെൻട്രൽ-രാമേശ്വരം എക്സ്പ്രസിന് (16621/16622) നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു. നിലവിൽ മംഗളൂരുവിൽവിട്ടാൽ കാസർകോട്ടും കണ്ണൂരും മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിൻ സർവീസ് ആരംഭിച്ചത് മുതൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് ആവശ്യമുയർന്നിരുന്നു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് നീലേശ്വരം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും എംപിക്ക് നിവേദനം നൽകിയിരുന്നു.

പ്രതിവർഷം 8.5 കോടി രൂപയോളം വാർഷിക വരുമാനവും, പ്രതിദിനം 7,500-ഓളം യാത്രക്കാരുമുള്ള പ്രധാന റെയിൽവേ സ്റ്റേഷനാണ് നീലേശ്വരം. മലയോര മേഖലയുടെ പ്രധാന ആശ്രയ കേന്ദ്രമായ ഇവിടെ രാമേശ്വരം എക്സ്പ്രസിന് സ്റ്റോപ്പ് ലഭിക്കുന്നത് രണ്ട് നഗരസഭകളിലെയും എട്ടോളം പഞ്ചായത്തുകളിലെയും സാധാരണക്കാരായ യാത്രാക്കാർക്ക് വലിയതോതിൽ ഗുണകരമാകും. യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഈ തീരുമാനത്തെ പ്രദേശവാസികളും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും ആഹ്ളാദത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.

Summary

MP Rajmohan Unnithan has announced that assurance has been received regarding the long-standing demand for a stoppage at Nileshwaram for the Mangaluru Central-Rameswaram Express, benefiting thousands of passengers from surrounding municipalities and panchayats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER