പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ

കേസിലെ ഒന്നാം പ്രതിയായ കാസർകോട് ഇരിയണ്ണി സ്വദേശി അനൂപ് പി. എന്നയാളെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
Morphing Girls’ Photos
Second Accused Arrested for Morphing Girls’ Photos Into Obscene Images and Sharing Them on Telegram
Edited By:
Updated on: 
1 min read

കാസർകോട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24) ആണ് പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.

Morphing Girls’ Photos
'അമ്പലപ്പുഴയിലെ തോല്‍വി ഗൗരവതരം'; തിരുത്തല്‍ രേഖയുമായി സിപിഎം

കേസിലെ ഒന്നാം പ്രതിയായ കാസർകോട് ഇരിയണ്ണി സ്വദേശി അനൂപ് എന്നയാളെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ കൈമാറിയ പെൺകുട്ടികളുടെ ഫോട്ടോകൾ രണ്ടാം പ്രതി നികേത് ആണ് എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയതെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച പുഴക്കാട്ടിരിയിൽ വച്ചാണ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Morphing Girls’ Photos
കള്ളൻ പൊലീസ് തന്നെ ; ബത്തേരി സ്റ്റേഷനിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത് പൊലീസുകാരൻ; സസ്പെൻഷൻ

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജീവൻ കെ.യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ നൗഷാദ് ടിടി, എസ്‌സിപിഒമാരായ സുധീഷ് പിവി, സവാദ് അഷറഫ്, സിപിഒ വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം നിയമാനുസൃത അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Morphing Girls’ Photos
'ബിജെപി ടിക്കറ്റില്‍ മത്സരിച്ചുകൂടേ, ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകാം'; ഗ്യാനേഷ് കുമാറുമായുള്ള സംഭാഷണം വെളിപ്പെടുത്തി ജിജി തോംസണ്‍

കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 9 വരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് രേഖകൾ, ടെലഗ്രാം ഗ്രൂപ്പുകളിലെ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Morphing Girls’ Photos
ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം
Morphing Girls’ Photos
എഫ്‌ഐആര്‍ എവിടെ....? സിഎംആര്‍എല്‍ കേസില്‍ വിജിലന്‍സിനോട് ഹൈക്കോടതി
Summary

Second Accused Arrested for Morphing Girls’ Photos Into Obscene Images and Sharing Them on Telegram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com