

പെരിയ (കാസര്‍കോട്): പശുവിനെ മേയ്ക്കാന്‍ കെട്ടാന്‍ പോയ വീട്ടമ്മ കാലുവഴുതി താഴ്ചയിലേക്ക് വീണു മരിച്ചു. മിന്നംകുളം, പുളിക്കാല്‍ കാര്യമൊട്ടയിലെ പരേതനായ ദാമോദരന്റെ ഭാര്യ രുഗ്മിണി (71) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പശുവിനെ കെട്ടുന്നതിനിടെ അബദ്ധത്തില്‍ കാലുവഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മക്കള്‍: മാലിനി, രജനി, രജിത. മരുമക്കള്‍: രാജു, സുധാകരന്‍ (കാടകം), പരേതനായ രാജന്‍ (തണ്ണോട്ട്).സഹോദരങ്ങള്‍: യശോദ, രാധ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates