ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഫണ്ട് തട്ടിപ്പ്; സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബും ലീഗ് നേതാവ് നാലകത്ത് ബഷീറും പ്രതികൾ

ടൂർണമെന്റിൽ നടന്നത് 1.24 കോടിയുടെ വൻ സാമ്പത്തിക ക്രമക്കേടെന്ന് എഫ്ഐആർ; വിജിലൻസ് അന്വേഷണ റിപ്പോർട്ടിന് പിന്നാലെ നടപടിയുമായി നടക്കാവ് പൊലീസ്
VOLLEY BALL
VOLLEY BALLRepresentative image
Updated on
1 min read

കോഴിക്കോട്: 2018ൽ കോഴിക്കോട്ട് നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് 1.24 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, മുസ്ലിം ലീഗ് നേതാവ് നാലകത്ത് ബഷീർ എന്നിവരടക്കം അഞ്ച് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2025ൽ വിജിലൻസ് സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കാവ് പൊലീസ് നിയമനടപടികളിലേക്ക് കടന്നത്. ടൂർണമെന്റ് സംഘാടക സമിതി രേഖപ്പെടുത്താത്ത പിരിവുകളിലൂടെയും, അനുമതിയില്ലാത്ത സർക്കാർ ഗ്രാന്റുകളിലൂടെയും വലിയ രീതിയിലുള്ള വിശ്വാസവഞ്ചന കാണിച്ച് ഫണ്ട് തട്ടിപ്പ് നടത്തിയെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.

VOLLEY BALL
മൂന്നു ദിവസം ഓടയ്ക്കുള്ളിൽ കുടുങ്ങിയതല്ല; സുഹൃത്തുക്കളുമായുള്ള വഴക്കിനെത്തുടർന്ന് ഒളിക്കാൻ വേണ്ടി സ്വയം കയറിയതെന്ന് തൊഴിലാളി

കേസിൽ കേരള സംസ്ഥാന വോളിബോൾ അസോസിയേഷൻ മുൻ സെക്രട്ടറിയും നിലവിൽ പെരിന്തൽമണ്ണ നഗരസഭയിലെ യുഡിഎഫ് കൗൺസിലറുമായ നാലകത്ത് ബഷീറാണ് ഒന്നാം പ്രതി. ചാമ്പ്യൻഷിപ്പിന്റെ ജനറൽ കൺവീനറായിരുന്ന ബഷീർ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 34 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന് എഫ്ഐആർ ആരോപിക്കുന്നു. ഇതിന് പുറമെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 7.94 ലക്ഷം രൂപയും ഈ സംഘം കൈക്കലാക്കി. സംഘാടക സമിതി ചെയർമാനായിരുന്ന സിപിഎം നേതാവ് എം. മെഹബൂബ് കേസിൽ മൂന്നാം പ്രതിയാണ്. ഇവർക്ക് പുറമെ ധനകാര്യ ഇടപാടുകളിൽ സമിതിയിലെ മറ്റ് പ്രധാന ഭാരവാഹികളായ സി. സത്യൻ, അഹമ്മദ് കുട്ടി, മൊയ്തീൻ കോയ എന്നിവരെയും ഫണ്ട് തിരിമറിയിൽ നേരിട്ട് പങ്കുണ്ടെന്ന് കാണിച്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

VOLLEY BALL
കോഴിക്കോട് ആറുവരി ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വിലക്ക്

വ്യത്യസ്ത മേഖലകളിൽ നിന്നായി സമാഹരിച്ച ഒരുകോടി ഇരുപത്തിനാല് ലക്ഷത്തോളം രൂപ അഞ്ച് പ്രതികളും ചേർന്ന് നിർബന്ധിത അക്കൗണ്ടിംഗ് രേഖകൾ സൂക്ഷിക്കാതെ അട്ടിമറിച്ചുവെന്നും, സംസ്ഥാന വോളിബോൾ അസോസിയേഷനുമായുള്ള വിശ്വാസവഞ്ചനയിലൂടെ ഈ പണം വ്യക്തിപരമായ ആവശ്യങ്ങൾക്കായി വകമാറ്റിയെന്നുമാണ് എഫ്ഐആറിലെ പ്രധാന ക്രിമിനൽ കുറ്റം. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ച എം. മെഹബൂബ്, ഈ കേസ് തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. വോളിബോൾ അസോസിയേഷനിലെ ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരുമാണ് തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കാൻ കാരണം. സംഘാടക സമിതി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക രേഖകളിൽ തന്റെ ലെറ്റർഹെഡ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. അക്കാലത്ത് ആരെങ്കിലും തന്റെ ഔദ്യോഗിക ലെറ്റർപാഡോ ഒപ്പോ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് തനിക്ക് പരിശോധിക്കാൻ കഴിയില്ലെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.

Summary

The Nadakkavu Police have booked five persons, including CPM Kozhikode district secretary M. Mehaboob and IUML leader Nalakath Basheer, in connection with a Rs 1.24-crore financial misappropriation case during the 2018 National Volleyball Championship in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com