പ്രമുഖ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; പഴകിയ ചിക്കനും ബീഫും പൂപ്പൽ പിടിച്ച കരിമ്പും പിടിച്ചെടുത്തു

വരും ദിവസങ്ങളിലും നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ
Health Squad Raid Stale Food Seized
Health Squad Raid Stale Food Seized
Updated on: 
1 min read

കോഴിക്കോട്: നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ആറുമണി മുതൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ശുചിത്വ-ഭക്ഷ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തി. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ ചിക്കൻ, ബീഫ്, മസാലകൾ, പൂപ്പൽ പിടിച്ച കരിമ്പിൻ തണ്ടുകൾ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

മുതലക്കുളത്തെ മലബാർ പാലസ് ഹോട്ടൽ, സൗത്ത് ബീച്ചിലെ സീക്യൂൻ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയതും ഉപയോഗ കാലാവധി കഴിഞ്ഞതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്. സൗത്ത് ബീച്ചിലെ 'കെയ്ൻ ഫ്രൂട്സ്' എന്ന സ്ഥാപനത്തിൽ ജ്യൂസ് തയ്യാറാക്കുന്നതിനായി സൂക്ഷിച്ചിരുന്ന പൂപ്പൽ പിടിച്ചതും വൃത്തിഹീനവുമായ കരിമ്പിൻ തണ്ടുകളും ആരോഗ്യവിഭാഗം പിടിച്ചെടുത്തു.

Health Squad Raid Stale Food Seized
Health Squad Raid Stale Food Seized

പരിശോധനയിൽ മിക്ക ഹോട്ടലുകളിലും വൃത്തിഹീനമായ ഫ്രീസറുകളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതായും അടുക്കളയും പരിസരവും വൃത്തിഹീനമായി കിടക്കുന്നതായും കണ്ടെത്തി. ജൈവ-അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താതെയും, മലിനജലം പൊതുഓവുചാലുകളിലേക്ക് ഒഴുക്കിവിടുന്നതായും ശ്രദ്ധയിൽപ്പെട്ടു. അടുക്കളയും പരിസരവും വൃത്തിഹീനമായി കണ്ടെത്തിയ ബീച്ച് റോഡിലെ 'സംസം ഹോട്ടലിനും', മലിനജലം പൊതുഓവുചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയ ബീച്ച് റോഡിലെ 'നഹിദി മന്തി' എന്ന സ്ഥാപനത്തിനും ആരോഗ്യവിഭാഗം നോട്ടീസ് നൽകി.

നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശനമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പുവരുത്തുന്നതിനായി വരും ദിവസങ്ങളിലും നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഇൻ ചാർജ് കെ. ദിലീപ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. രാജേഷ്, വിഷ്ണു പ്രസാദ്, സോണിയ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Summary

In an early morning crackdown across Kozhikode city, the Corporation Health Squad seized expired chicken, beef, spices, and mouldy sugarcane from prominent eateries—including Malabar Palace, Sea Queen Hotel, and Cane Fruits—while issuing notices to Zamzam Hotel and Nahdi Kuzhimandi for severe hygiene violations and discharging wastewater into public drains.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mavoor village turns dumping spot into green corridor
free drinking water
Unauthorised granite quarrying
POP CORN
X

FOLLOW US

ON GOOGLE DISCOVER