കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിൽ വീണ്ടും അവിവാഹിതർക്കായി വിവാഹ രജിസ്ട്രേഷൻ ക്യാമ്പ്; പുലർച്ചെ മുതൽ വൻ തിരക്ക്

കഴിഞ്ഞ മാസം അവസാനം ക്ഷേത്രത്തിൽ സമാനമായ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു
Kozhikode Matrimony Camp
Kozhikode Matrimony CampFile Picture
Updated on: 
1 min read

കോഴിക്കോട്: അവിവാഹിതർക്കായി കോഴിക്കോട് വീണ്ടും പ്രത്യേക വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിലാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്. പുലർച്ചെ അഞ്ച് മണി മുതൽ ആരംഭിച്ച ക്യാമ്പിൽ രാവിലെ 10 മണി വരെയാണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് രജിസ്ട്രേഷനായി ക്ഷേത്രത്തിലെത്തിയിരിക്കുന്നത്. ഇതുവരെ 400-ഓളം രജിസ്ട്രേഷനുകൾ പൂർത്തിയായിട്ടുണ്ട്; അപേക്ഷകരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.

കഴിഞ്ഞ മാസം അവസാനം ക്ഷേത്രത്തിൽ സമാനമായ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു അന്ന് ക്യാമ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും അപ്പുറമായി 7,000-ത്തോളം പേർ ക്ഷേത്രത്തിലേക്ക് എത്തിയതോടെ രാത്രി വൈകിയും രജിസ്ട്രേഷൻ നീണ്ടുപോയിരുന്നു. തുടർന്ന് ഓൺലൈൻ വഴിയും അപേക്ഷാ ഫോമുകൾ പ്രചരിക്കുകയും നിരവധി ആളുകൾ അവ പൂരിപ്പിച്ച് നൽകുകയും ചെയ്തു. ഇതിനോടകം 12,000-ത്തിലധികം അപേക്ഷാ ഫോമുകളാണ് ക്ഷേത്രത്തിൽ ലഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന് പുറമെയാണ് ഇന്ന് വീണ്ടും പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ ലഭിച്ച അപേക്ഷകൾ തരംതിരിക്കുന്ന നടപടികൾ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഡിസംബർ ആറിനുള്ളിൽ അപേക്ഷകളുടെ തരംതിരിക്കൽ പൂർത്തിയാക്കി എല്ലാവർക്കും മറുപടി നൽകാനുള്ള ശ്രമത്തിലാണെന്ന് ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കി. കൂടാതെ, യുവതികൾക്കായി പ്രത്യേക വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കാനും ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.

Summary

A special marriage registration camp for singles resumed at the Karanthur Harahara Mahadeva Temple in Kozhikode from 5 am, drawing hundreds of applicants—predominantly men—from across Kerala after a previous drive generated over 12,000 applications.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER