മലബാർ റിവർ ഫെസ്റ്റിവലിന് ആവേശം പകർന്ന് വിദ്യാർത്ഥികളുടെ 'മഴയാത്ര'

ലക്കിടിയിൽ നിന്ന് ആരംഭിച്ച് രണ്ടാം വളവിൽ സമാപിച്ചു. സികെ കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു
Mazhayatra
Mazhayatra
Edited By:
Updated on
1 min read

കോഴിക്കോട്: മഴയുടെയും കോടമഞ്ഞിന്റെയും കുളിരും താമരശ്ശേരി ചുരത്തിന്റെയും കാട്ടരുവിയുടെയും മനോഹാരിതയും ആസ്വദിച്ച് കുട്ടിപ്പടയുടെ 'മഴയാത്ര'. മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർത്ഥം പുതുപ്പാടി ഗ്രാമപഞ്ചായത്തും ചുരം ഗ്രീൻ ബ്രിഗേഡും സംയുക്തമായി സംഘടിപ്പിച്ച മഴയാത്ര വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി.ലക്കിടിയിൽ നിന്ന് ആരംഭിച്ച് ചുരം രണ്ടാം വളവിൽ സമാപിച്ച യാത്രയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള മുന്നൂറോളം എൻഎസ്എസ് വളണ്ടിയർമാരും അധ്യാപകരും ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരുമാണ് ആവേശത്തോടെ അണിനിരന്നത്.

Mazhayatra
നാടുകാണി ചുരം കയറി കുളിരു തൊടാം; പെൺപടയുടെ മസിനഗുഡി യാത്രകളിലും 'പ്രിയദർശിനി' വസന്തം

മർകസ് യൂനാനി കോളജ്, ജി.എച്ച്.എസ് പുതുപ്പാടി, ചെമ്മരംപറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിച്ചിറ ഹയർ സെക്കൻഡറി സ്‌കൂൾ, ലിസ്സ കോളജ് കൈതപ്പൊയിൽ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കാളികളായത്. മഴയാത്രയുടെ ഉദ്ഘാടനം സികെ കാസിം എംഎൽഎ നിർവ്വഹിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്തംഗം രാജേഷ് ജോസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുന്നീസ ഷരീഫ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Malabar River Fest|Mazha Yatra
Malabar River Fest|Mazha Yatra

രണ്ടാം വളവിൽ നടന്ന സമാപന ചടങ്ങ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ശിഹാബ് ഉദ്ഘാടനം ചെയ്തു. ഫൈസൽ തേക്കിൽ മുഖ്യപ്രഭാഷണം നടത്തി. ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് തുടങ്ങിയവർ സംസാരിച്ചു. മഴയാത്രയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും സഹകരിച്ച വിദ്യാലയങ്ങൾക്ക് പ്രത്യേക ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Mazhayatra
45 വെട്ടുകളും കുത്തുകളും; കോഴിക്കോട് പളയത്ത് 38-കാരന്റെ കൊലപാതകത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് സംശയം
Mazhayatra
വിവാഹം ഉറപ്പിച്ചിട്ട് രണ്ട് മാസം, പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി യുക്രൈനില്‍ മരിച്ച അഖില്‍
Mazhayatra
തൃശ്ശൂർ ജനറൽ ആശുപത്രിയിലും വയോമിത്രം പദ്ധതിയിലും നിയമനം; യോഗ്യതകൾ അറിയാം
Summary

As part of the promotional campaigns for the upcoming Malabar River Festival, a mesmerizing rain walk ('Mazhayathra') was jointly organized by the Puthuppadi Grama Panchayat and the Churam Green Brigade along the scenic Thamarassery Churam ghat section.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com