പഠനത്തിൽ മികവും ആരോഗ്യവും ലഭിക്കാൻ ഏലസ്സ് കെട്ടാമെന്ന് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്ക് 16 വർഷം കഠിനതടവ്

വിചാരണ വേളയിൽ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ
Temple Priest Sentenced 16 Years Jail Raping Minor Girl
Court Symbolicfile
Edited By:
Updated on: 
1 min read

കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് 16 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതിയായ സോമനെയാണ് (46) നാദാപുരം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2023-ൽ നടന്ന കേസിലാണ് കോടതിയുടെ സുപ്രധാന വിധി.

നല്ല ആരോഗ്യവും പഠനത്തിൽ മികവും ലഭിക്കാനായി ഏലസ്സ് കെട്ടിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്ന സമയത്താണ് പൂജാരി വീട്ടിലെത്തിയത്. ഏലസ്സ് ഫലിക്കണമെങ്കിൽ ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച ശേഷമായിരുന്നു അതിക്രമം.

സംഭവത്തിന് പിറ്റേന്ന് തന്നെ പെൺകുട്ടിയുടെ ബന്ധുക്കൾ കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പേരാമ്പ്രയിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ അറിയിച്ചു.

Summary

The Nadapuram Fast Track POCSO Court in Kozhikode has sentenced a 46-year-old temple priest, Soman, to 16 years of rigorous imprisonment and fined him Rs 1.5 lakh for sexually assaulting a minor girl near Kuttiyadi in 2023 under the pretext of tying an amulet for good health and academic excellence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER