അഞ്ച് വർഷമായിട്ടും തീരാദുരിതം; വെങ്ങളം-അഴിയൂർ ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കെതിരെ ജനരോഷം

എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യാൻ കഴിയുന്നില്ലെന്ന്' കെ.കെ രമ
Ongoing National Highway construction works at Vadakara'
Ongoing National Highway construction works at Vadakara'
Edited By:
Updated on: 
1 min read

കോഴിക്കോട്: ദേശീയപാത 66-ൽ വെങ്ങളം മുതൽ അഴിയൂർ വരെയുള്ള റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കിനും അശാസ്ത്രീയതയ്ക്കുമെതിരെ പ്രദേശവാസികളുടെയും ആക്ഷൻ കൗൺസിലുകളുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. കരാറുകാരുടെ അടിക്കടിയുള്ള മാറ്റം, ഡ്രെയിനേജ് സംവിധാനങ്ങളിലെ അപാകത, രൂക്ഷമായ പൊടിശല്യം എന്നിവ കോഴിക്കോട്-കണ്ണൂർ പാതയിലെ യാത്രക്കാരെയും വ്യാപാരികളെയും കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.

Ongoing National Highway construction works at Vadakara'
ആകാശം ക്യാൻവാസായി എണ്ണായിരം അടി ഉയരത്തിൽ വർണവിസ്മയം തീർത്ത് 4 മലയാളി കലാകാരന്മാർ

അദാനി ഗ്രൂപ്പിന് കരാർ നൽകി 2021 ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ച 40.8 കിലോമീറ്റർ വരുന്ന വെങ്ങളം-അഴിയൂർ പാതയുടെ പണി അഞ്ച് വർഷം പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. തകർന്നുതരിപ്പണമായ റോഡിലൂടെയുള്ള യാത്ര വടകര, കൊയിലാണ്ടി ടൗണുകളിൽ നിത്യേന മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു. റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ കഴിയാത്ത വിധം അന്തരീക്ഷത്തിൽ പൊടിശല്യം രൂക്ഷമാണ്.

Ongoing National Highway construction works at Vadakara'
​ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ

നിർമ്മാണത്തിന്റെ സാധ്യതാ പഠനത്തിലും മണ്ണ് പരിശോധനയിലും ഉണ്ടായ ഗുരുതരമായ വീഴ്ചകൾ ഇപ്പോൾ വടകരയിൽ പുറത്തുവന്നിട്ടുണ്ട്. വടകരയിലെ പ്രധാന ഫ്ളൈഓവറിന്റെ നിർമ്മാണം പകുതിയോളം പൂർത്തിയായ ശേഷമാണ് അടിത്തറയുള്ള ഭാഗം ചതുപ്പുനിലമാണെന്ന് അധികൃതർ തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് പരിഹാരമെന്ന നിലയിൽ 13 മീറ്റർ ആഴത്തിൽ ഇരുമ്പ് പൈപ്പുകൾ ഭൂമിയിലേക്ക് താഴ്ത്തി പൈലിങ് ജോലികൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അശാസ്ത്രീയമായ ഡ്രെയിനേജ് നിർമ്മാണം കാരണം മഴ പെയ്യുമ്പോൾ കിഴക്കൻ മലനിരകളിൽ നിന്നുള്ള വെള്ളം സർവീസ് റോഡുകളിലൂടെ സമീപത്തെ കടകളിലേക്ക് നേരിട്ട് ഇരച്ചുകയറുന്ന അവസ്ഥയാണ്. ദുരിതത്തിന് ഉടനടി ശാശ്വത പരിഹാരം കാണാത്തപക്ഷം സമരം കടുപ്പിക്കുമെന്ന് ദേശീയപാത കർമ്മസമിതി വ്യക്തമാക്കുന്നു.

Ongoing National Highway construction works at Vadakara'
നാല് വർഷമായി തുടരുന്ന ദുരൂഹ സൈബർ വേട്ട: ഫോണുകൾ തനിയെ റീസെറ്റാകുന്നു; 22 ലക്ഷത്തിന്റെ കടക്കെണിയിലായി വയനാട്ടിലെ അധ്യാപിക

ഈ ദുരിതം നിയമസഭയിലും വലിയ ചർച്ചയായി. ആറു വർഷമായി മണ്ഡലത്തിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതം വടകര എംഎൽഎ കെ.കെ. രമ സഭയിൽ ഉന്നയിച്ചു. ജനരോഷം ഭയന്ന് 'എംഎൽഎ' ബോർഡ് പോലും വാഹനത്തിൽ വെക്കാതെയാണ് മണ്ഡലത്തിലൂടെ സഞ്ചരിക്കുന്നതെന്ന് അവർ സഭയിൽ തുറന്നടിച്ചു. വിഷയത്തിൽ മറുപടി നൽകിയ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, അദാനി ഗ്രൂപ്പ് നൽകിയ ഉപകരാറുകാർ പണി പൂർത്തിയാക്കാത്തതിനെത്തുടർന്ന് കരാർ റദ്ദാക്കിയെന്നും നിർമ്മാണ ചുമതല ഇപ്പോൾ ഗൾഫാർ കൺസ്ട്രക്ഷൻ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നും വ്യക്തമാക്കി. റോഡ് പണി എങ്ങുമെത്താതെ കിടക്കുമ്പോഴും ചോമ്പാലയിലെ ടോൾ പ്ലാസയുടെ നിർമ്മാണം ധൃതിപിടിച്ച് പൂർത്തിയാക്കാൻ ശ്രമിക്കുന്നതിലും ജനങ്ങൾക്ക് ശക്തമായ അമർഷമുണ്ട്.

Summary

Mounting public anger over the inordinate delay and flawed execution of the 40.8-km Vengalam-Azhiyur stretch of National Highway 66 has led local action councils to launch intense agitations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER