താമരശ്ശേരി കൂട്ടബലാത്സംഗ കേസ്: ബസ് ഡ്രൈവർക്കും ക്ലീനർക്കും പുറമേ ഒരു സ്ത്രീക്കും പങ്ക്?

പീഡനം നടന്ന സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു, ഫോൺ പരിശോധനയ്ക്ക് അയച്ചു
Thamarassery Gang Rape Case
Thamarassery Gang Rape Caseപ്രതീകാത്മക ചിത്രം
Updated on: 
1 min read

കോഴിക്കോട്: താമരശ്ശേരിയിൽ 20-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ അറസ്റ്റിലായ ബസ് ഡ്രൈവർക്കും ക്ലീനർക്കും പുറമേ ഒരു സ്ത്രീക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. പ്രതികൾക്ക് ഒത്താശ ചെയ്ത എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

പീഡനം നടന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് കസ്റ്റഡിയിലെടുക്കാൻ വൈകുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച ബസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ, പെൺകുട്ടിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച പ്രതികളുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു.

പേഴ്സ് തട്ടിപ്പറിച്ചതിനെ തുടർന്നുള്ള തർക്കവും പ്രതികാരവും

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന 20-കാരിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. നേരത്തെ പെൺകുട്ടിയുടെ പേഴ്സ് ബസ് ഡ്രൈവറായ ഒന്നാം പ്രതി അനീഷ് തട്ടിപ്പറിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് പേഴ്സ് തിരികെ വാങ്ങി നൽകിയത്. ഇതിന് പിന്നാലെയുണ്ടായ തർക്കവും പ്രതികാരവുമാണ് അനീഷും സുഹൃത്തും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പ്രതികൾ സഞ്ചരിച്ചിരുന്ന ബസ്സിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് സഹായം ചെയ്തു നൽകിയ കൂടുതൽ ആളുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതിയിൽ നിന്ന് പൊലീസ് അടുത്ത ദിവസം വിശദമായ മൊഴി രേഖപ്പെടുത്തും.

Summary

Police have intensified the investigation into the Thamarassery gang-rape case in Kozhikode, seizing the private bus where the 20-year-old woman was assaulted and sending the accused's mobile phone for forensic examination, while uncovering indications that a woman was also involved alongside the arrested bus driver and cleaner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER