

കോഴിക്കോട്: സ്ത്രീകൾ പൊതുവേദികളിലിറങ്ങുന്നതിനെതിരായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നിലപാടുകളെ തള്ളിക്കളഞ്ഞ് ഇസ്ലാമിക ചരിത്രം ഉദ്ധരിച്ച് സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് രൂക്ഷമായ പരിഹാസവുമായി സമസ്ത കാന്തപുരം നേതാവ് വഹാബ് സഖാഫി മമ്പാട്. ഒരു വർഷം തികച്ചുപോലും ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടാകാത്ത കേരളത്തിൽ ഒടുവിൽ തികഞ്ഞൊരു ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായിരിക്കുന്നുവെന്നും, അതുകൊണ്ട് സകല മുസ്ലിം വിരുദ്ധ നിലപാടുകളും ഇനി സമുദായത്തിന് പൊറുത്തു കൊടുക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊക്കെ ഭരണ ഭക്ഷത്തെത്തുമ്പോൾ മാറ്റി പറയും പോലെ, പറയാവുന്ന ഒന്നാണ് ഇസ്ലാമിന്റ ദൈവിക നിയമങ്ങൾ എന്ന് മുഖ്യമന്ത്രി കരുതിക്കാണും . കാലോചിതം ഇസ്ലാമിക നിയമം മാറ്റണമെന്ന, തന്റെ പുതിയ രാഷ്ട്രീയ സംബന്ധക്കാരായ മൗദുദികളുടെ ആശയം അതിന് വേണ്ടി അദ്ദേഹം വായ്പ വാങ്ങുകയും ചെയ്തെന്നും കുറിപ്പ് കുറ്റപ്പെടുത്തുന്നു.
മുനമ്പം വഖഫ്, പി എം ശ്രീ, വഖഫ് ബോർഡിലെ അമുസ്ലിം പ്രാധിനിധ്യം, പാലത്തായി കേസ്, വന്ദേ മാതരം തുടങ്ങി സർക്കാറിന്റ സകല മുസ്ലിം വിരുദ്ധ നിലപാടും ഇനിഉമ്മതിന് പൊറുക്കാം.കാരണം, ഒരു വർഷം തികച്ചു പോലും ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടാവാത്ത കേരളത്തിൽ തികഞ്ഞ ഒരു ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രി യായല്ലോ ?!. അതുക്കും മേലെയൊന്നുമല്ലല്ലോ പാലത്തായിയും മുനമ്പം വഖഫും തുടങ്ങി ചീള് കേസുകൾ!.
പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊക്കെ ഭരണ ഭക്ഷത്തെത്തുമ്പോൾ മാറ്റി പറയും പോലെ, പറയാവുന്ന ഒന്നാണ് ഇസ്ലാമിന്റ ദൈവിക നിയമങ്ങൾ എന്ന് മുഖ്യമന്ത്രി കരുതിക്കാണും . കാലോചിതം ഇസ്ലാമിക നിയമം മാറ്റണമെന്ന, തന്റെ പുതിയ രാഷ്ട്രീയ സംബന്ധക്കാരായ മൗദുദികളുടെ ആശയം അതിന് വേണ്ടി അദ്ദേഹം വായ്പ വാങ്ങുകയും ചെയ്തു .
അല്ലാതെ 19 ആം നൂറ്റാണ്ടിലെ ഇസ്ലാം 20 ആം നൂറ്റാണ്ടിൽ കാലഹരണപ്പെടുമെന്ന് അദ്ദേഹം കരുതുമോ?. ഈ നൂറ്റാണ്ടിലെ അതിന്റ പ്രസക്തി മുഖ്യമന്ത്രി ചോദ്യം ചെയ്യുമോ ?ഏതായാലും ആറാം നൂറ്റാണ്ട് എന്ന് അദ്ദേഹം പറയാതി രുന്നത് ഭാഗ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates