ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി

മീൻപിടിക്കാൻ വല വീശുന്നതിനിടെ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു
Army Soldier  Missing
Army Soldier Goes Missing After Falling into Chaliyar River While Fishing in Malappuram
Edited By:
Updated on: 
1 min read

കോഴിക്കോട്: ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പെരുവയൽ സ്വദേശി സുധീഷിനെയാണ് ശനിയാഴ്ച വൈകിട്ട് 5.30ഓടെ കാണാതായത്. മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ സുധീഷ് മീൻപിടിക്കാൻ വല വീശുന്നതിനിടെ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.

ഊർക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഊർക്കടവിൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നതിനാൽ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതാണ് സുധീഷ് ഒഴുക്കിൽപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.

Army Soldier  Missing
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വിവരമറിഞ്ഞ് മാവൂരിൽനിന്ന് ഫയർഫോഴ്സും സ്കൂബ സംഘവും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും സുധീഷിനെ കണ്ടെത്താനായില്ല. രാത്രി വൈകിയതോടെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഞായറാഴ്ച തിരച്ചിൽ പുനരാരംഭിക്കും.

Army Soldier  Missing
'മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?' ഭക്ഷണക്രമ വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
Summary

Army Soldier Goes Missing After Falling into Chaliyar River While Fishing in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com