കൂറ്റിപ്പുറത്ത് ട്രെയിൻ തട്ടി പഞ്ചായത്ത് അംഗമായ കോൺഗ്രസ് നേതാവ് മരിച്ചു

ലോക്കോ പൈലറ്റിന്റെ സന്ദേശത്തിന് പിന്നാലെ മൃതദേഹം കണ്ടെത്തി
Congress Leader Ahmed Kutty
Congress Leader Ahmed Kutty
Updated on: 
1 min read

മലപ്പുറം: കൂറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ചെമ്പിക്കൽ അഹമ്മദ് കുട്ടി (51) ട്രെയിൻ തട്ടി മരിച്ചു. കൂറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡായ പഴൂരിൽ നിന്നുള്ള ജനപ്രതിനിധിയാണ്. ബുധനാഴ്ച രാത്രി 9:30-ഓടെ ചെമ്പിക്കലിലെ വീടിന് സമീപത്തുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ട്രെയിനിന്റെ ലോക്കോ പൈലറ്റ് ട്രാക്കിൽ ആളെ തട്ടിയതായി സംശയം പ്രകടിപ്പിച്ച് റെയിൽവേ അധികൃതർക്ക് സന്ദേശം കൈമാറുകയായിരുന്നു. തുടർന്ന് റെയിൽവേ അധികൃതരും കൂറ്റിപ്പുറം പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ട്രാക്കിന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. കൂറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ.

കൂറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അഹമ്മദ് കുട്ടി. കൂടാതെ കൂറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ഐഎൻടിയുസി കൂറ്റിപ്പുറം യൂണിറ്റ് സെക്രട്ടറി, പഴൂർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. മൃതദേഹം പഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Summary

Chembikkal Ahmed Kutty (51), a sitting member of the Kuttippuram Grama Panchayat representing Ward 21 (Pazhoor) and a prominent local Congress leader, died after being hit by a train near his residence on Wednesday night

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com