മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം

സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ പിന്നിൽനിന്ന് ഇടിച്ചുതെറിപ്പിച്ചു
Sharafudheen
Sharafudheen
Updated on: 
1 min read

മലപ്പുറം: ഒതുക്കുങ്ങലിൽ അമിതവേഗതയിൽ മദ്യലഹരിയിൽ പാഞ്ഞെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികനായ സ്കൂൾ അധ്യാപകന് ദാരുണാന്ത്യം. ഒതുക്കുങ്ങൽ പാലേമാട് കുഴിപ്പുറം സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ താൽക്കാലിക അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. കാറോടിച്ചിരുന്ന പാറപ്പുറം സ്വദേശി അക്ബർ അലിയെ (36) പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഒതുക്കുങ്ങലിൽ വെച്ചായിരുന്നു അപകടം . സുഹൃത്ത് ഹബീബുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഷറഫുദ്ദീനെ അക്ബർ അലി ഓടിച്ച കാർ നിയന്ത്രണംവിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷറഫുദ്ദീന് തലയ്ക്കും ശരീരത്തിനും അതീവ ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ടുനിന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇരുവരെയും ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധരാത്രിയോടെ ഷറഫുദ്ദീൻ മരണത്തിന് കീഴടങ്ങി. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഹബീബ് പരിക്കുകളോടെ ചികിത്സയിലാണ്.

നാട്ടുകാർ തടഞ്ഞുവെച്ച കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ വിശദമായ വൈദ്യപരിശോധനയിൽ ഇയാൾ അപകടസമയത്ത് കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Summary

A 36-year-old temporary school teacher lost his life after an over-speeding car driven by an intoxicated motorist rammed into his scooter at Othukkungal in Malappuram district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com