മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

ആറ് പഞ്ചായത്തുകളിലായി വ്യാപനം; രോഗബാധിതനായ കാളികാവ് സ്വദേശിയായ വ്യാപാരി മരിച്ചു
Jaundice
Jaundice
Edited By:
Updated on: 
1 min read

മലപ്പുറം: ജില്ലയിലെ വണ്ടൂർ മേഖലയിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷമാകുന്നു. ആറ് പഞ്ചായത്തുകളിലായി നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, രോഗബാധയെ തുടർന്ന് കാളികാവ് സ്വദേശിയായ 45-കാരൻ മരിച്ചു. രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം വണ്ടൂർ-മഞ്ചേരി റോഡിലെ ഒരു ഹോട്ടലാണെന്ന പ്രാഥമിക നിഗമനത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി.

കാളികാവ് പേവുന്തറ സ്വദേശിയും കാളികാവ് ജങ്ഷനിലെ ഗൃഹോപകരണ കടയുടമയുമായ സത്താർ അച്ചിപ്രയാണ് മരിച്ചത്. അണുബാധ കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വണ്ടൂർ, കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി എന്നീ പഞ്ചായത്തുകളിലുള്ള രോഗബാധിതർക്ക് അണുബാധയുണ്ടായത് വണ്ടൂർ-മഞ്ചേരി റോഡിലുള്ള ഹോട്ടലിൽ നിന്നാണെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. സെപ്റ്റംബർ ഒന്നിനും 18-നും ഇടയിൽ ഈ സ്ഥാപനത്തിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ 'ഇ-കോളി' ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

Jaundice
പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

രോഗബാധിതരുടെ എണ്ണത്തിൽ വണ്ടൂർ പഞ്ചായത്താണ് മുന്നിൽ. ഇവിടെ 55 പേർക്കാണ് രോഗം ബാധിച്ചത്. പോരൂർ പഞ്ചായത്തിൽ 15, തിരുവാലിയിൽ 14, കാളികാവിൽ ഒൻപത്, തൃക്കലങ്ങോട് അഞ്ച്, മമ്പാട് ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ. നിലവിൽ 15 ഓളം രോഗികൾ വിവിധ ആശുപത്രികളിൽ കിടത്തിച്ചികിത്സയിലാണ്. പ്രദേശവാസികൾ ശുചിത്വ നിർദ്ദേശങ്ങൾ പാലിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Jaundice
സോളാർ വേലിക്കായി 20,000 മരങ്ങൾ മുറിക്കാൻ നീക്കം; ചാലക്കുടി ഡിവിഷനിലെ വനനിയമലംഘനങ്ങൾക്കെതിരെ സുപ്രീം കോടതി സമിതിയുടെ ഇടപെടൽ
Summary

A severe jaundice outbreak in the Wandoor region of Malappuram district has claimed the life of a 45-year-old merchant from Kalikavu and infected over 100 people across six panchayats, prompting the health department to shut down an eatery on the Wandoor-Manjeri road after detecting E. coli bacteria

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com