വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെന്ന് പരാതി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ

തട്ടിയെടുത്തത് വീട്ടമ്മയുടെ പത്തു മാസത്തെ പെൻഷൻ തുക
Widow Pension Fraud Malappuram
Widow Pension Fraud Malappuram
Edited By:
Updated on: 
1 min read

മലപ്പുറം: വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന പരാതിയിൽ സിപിഎം നേതാവും ബാങ്ക് ജീവനക്കാരനുമായ കെ.ടി. നൗഫലിനെ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരനായ നൗഫൽ സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമാണ്.

Widow Pension Fraud Malappuram
കണ്ണൂരിൽ മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം|VIDEO

മൂർക്കനാട് സ്വദേശിനിയായ വീട്ടമ്മയുടെ 10 മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ കൈപ്പറ്റിയതെന്നാണ് പരാതി. നവംബർ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ പെൻഷൻ തുകയാണ് നഷ്ടമായത്. പെൻഷൻ ലഭിക്കുന്നില്ലെന്ന് വീട്ടമ്മ പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് പെൻഷൻ അനുവദിച്ചിട്ടില്ലെന്നായിരുന്നു നൽകിയിരുന്ന വിശദീകരണം.

Widow Pension Fraud Malappuram
പാലക്കാട് ജില്ലാ ആശുപത്രിക്ക് എൻക്യുഎഎസ് പദവി; പ്രതിവർഷം ലഭിക്കുക 4.74 കോടി രൂപയുടെ സാമ്പത്തിക സഹായം

തുടർന്ന് രേഖകൾ പരിശോധിച്ചപ്പോഴാണ് പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയതായി കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നൗഫൽ 18,000 രൂപ തിരിച്ചടച്ചതായാണ് വിവരം. കൊളത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ബാങ്ക് നൗഫലിനെ സസ്പെൻഡ് ചെയ്തത്.

Widow Pension Fraud Malappuram
ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം

സംഭവത്തിൽ പാർട്ടി തലത്തിലും സിപിഎം നടപടി സ്വീകരിച്ചു. നൗഫലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കി. ബാങ്ക് ജീവനക്കാർ വഴി പെൻഷൻ വിതരണം നിർത്താനുള്ള തീരുമാനത്തിനെതിരെ സിപിഎം നടത്തിയ സമരത്തിനും നൗഫൽ നേരത്തെ നേതൃത്വം നൽകിയിരുന്നു. മൂർക്കനാട് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സമരം.

Widow Pension Fraud Malappuram
ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം: ഡിവൈഎഫ്ഐയുടെ ‘ആർദ്രം’ പദ്ധതിക്ക് കൈത്താങ്ങ്
Widow Pension Fraud Malappuram
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊമ്പൻ ചവിട്ടി ഉറപ്പിച്ച വിസ്മയ വരമ്പ്: പുല്ലഴി കോൾപ്പാടത്തിന്റെ ജീവനാഡിയായി ചെങ്ങല്ലൂർ രംഗനാഥൻ ബണ്ട്
Widow Pension Fraud Malappuram
ഐതിഹ്യപ്പെരുമയിൽ പാമ്പുംമേയ്ക്കാട്ടുമന: സർപ്പരാജന്റെ മാണിക്യക്കല്ലും കിഴക്കിനിയിലെ കെടാവിളക്കും; കേരളത്തിന്റെ സർപ്പാരാധനാ ചരിത്രത്തിലെ വിസ്മയം
Summary

A major financial embezzlement case has led to the suspension of a local CPM leader and bank employee in Malappuram after he allegedly swindled widow pension funds by forging the beneficiary's signature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com